ഏറെ നാളത്തെ പ്രണയത്തിനുശേഷം ആയിരുന്നു ഗായിക അമൃത സുരേഷും നടന് ബാലയും തമ്മിലുള്ള വിവാഹം. എന്നാല്‍ ആ ദാമ്പത്യ ജീവിതത്തിന് ആയുസ് കുറവായിരുന്നു. അഭിപ്രായവ്യത്യാസങ്ങള്‍ കൂടിയപ്പോള്‍ ഇരുവരും പിരിയാന്‍ തീരുമാനിച്ചു. ഇവരുടെ ഒരു പഴയ അഭിമുഖമണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത്. ഇതില്‍ രണ്ടുപേരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ വ്യക്തമായി കാണാം.
വെരി ടാലന്റഡ് സിംഗര്‍, പൊട്ടന്‍ഷ്യല്‍ ഉള്ള പെണ്ണാണ് ഇവള്. വീടൊക്കെ വളരെ ഭംഗിയായി നോക്കും അതൊക്കെ താന്‍ ഇവളില്‍ കാണുന്ന ഗുണങ്ങള്‍ ആണെന്ന് ബാല വീഡിയോയില്‍ പറയുന്നുണ്ട്. അതേസമയം മടിയുള്ള കൂട്ടത്തില്‍ ആണ് പുള്ളിക്കാരിയെന്നും ലോകത്തില്‍ ആരും ഉപദേശിക്കുന്നത് ഇവള്‍ക്ക് ഇഷ്ടമല്ല എന്ന് ബാല പറയുമ്പോള്‍. ലേസി ആകേണ്ട സമയങ്ങളില്‍ മാത്രമാണ് താന്‍ മടി കാണിക്കുന്നതെന്നാണ് ഗായിക പറഞ്ഞത്.
എന്നാല്‍ വിവാഹത്തിന് മുമ്പ് ഭയങ്കര സ്നേഹമായിരുന്നു എന്നും അതിനു ശേഷം ഒന്നുമില്ലെന്ന് അമൃത പറഞ്ഞപ്പോള്‍, ഇവളെ കൂട്ടാതെ ഒന്ന് ഭക്ഷണം കഴിച്ചാല്‍ അത് വിഷയമാകും , എപ്പോഴും സ്നേഹം കാണിക്കണം എന്ന് ബാല പറഞ്ഞു. എന്നാല്‍ പിറന്നാള്‍ ദിനത്തില്‍ തന്നെ കൂട്ടാതെ പോയി ഭക്ഷണം കഴിക്കുമെന്ന് അമൃത പറഞ്ഞപ്പോള്‍ അത് തനിക്ക് വിശന്നിട്ടാണെന്ന് താരം പറഞ്ഞത്.
ഇവരുടെ ഈ വീഡിയോ കണ്ടപ്പോള്‍ നിങ്ങള്‍ പിരിഞ്ഞത് നന്നായി എന്നാണ് ആരാധകര്‍ പറയുന്നത്. ഒട്ടും മനസ്സിലാക്കാതെ പരസ്പരം കുറ്റം പറഞ്ഞുകൊണ്ട് നില്‍ക്കുകയാണ് വീഡിയോയില്‍ താരങ്ങള്‍.