Kerala News

വിദേശിയെ അവഹേളിച്ചെന്ന പരാതി; മൂന്ന് പൊലീസുകാര്‍ക്കെതിരെ വകുപ്പുതല അന്വേഷണം

കോവളത്ത് വിദേശിയെ പൊലീസ് അവഹേളിച്ചെന്ന പരാതിയില്‍ കൂടുതല്‍ പൊലീസുകാര്‍ക്കെതിരേ നടപടിക്ക് സാധ്യത. എസ്.ഐ അടക്കം മൂന്ന് പൊലീസുകാര്‍ക്കെതിരേ വകുപ്പുതല അന്വേഷണത്തിന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ നിര്‍ദേശം നല്‍കി. സംഭവത്തില്‍ കോവളം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഷാജിയെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് കൂടുതല്‍ പൊലീസുകാര്‍ക്കെതിരേ നടപടി.

സ്വീഡിഷ് പൗരന്‍ സ്റ്റീഫന്‍ ആസ്‌ബെര്‍ഗിനെ തടഞ്ഞ് മദ്യത്തിന്റെ ബില്ലാവശ്യപ്പെട്ട പൊലീസ് സംഘത്തിലെ മൂന്ന് പേര്‍ക്കെതിരേയാണ് അച്ചടക്ക നടപടി. എസ്‌ഐ അനീഷ്, മനേഷ്, സജിത്ത് എന്നിവര്‍ക്കെതിരേയാണ് വകുപ്പുതല അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇവര്‍ക്കെതിരെ നടപടിയുണ്ടാകും.

സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം. ഇതിനായി ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയേക്കും.

ബിവറേജസ് ഔട്ട്‌ലെറ്റില്‍നിന്ന് വാങ്ങിയ മദ്യമാണ് വിദേശിയുടെ കൈവശമുള്ളതെന്ന് തിരിച്ചറിഞ്ഞിട്ടും വിദേശിയെ തടഞ്ഞുവച്ചത് ഗുരുതരമായ പിഴവാണെന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസും പൊലീസിനെതിരെ രംഗത്തെത്തിയിരുന്നു. പൊലീസ് നടപടി ടൂറിസത്തിന് തിരിച്ചടിയാണെന്ന് പറഞ്ഞ മന്ത്രി മുഹമ്മദ് റിയാസ് സര്‍ക്കാരിന് ഒപ്പം നിന്ന് അള്ള് വയ്ക്കുന്നവരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.

Rathi VK

Recent Posts

നടി അമൃത പാണ്ഡെ മരിച്ച നിലയിൽ, മരണകാരണം ഇതാണ്

പ്രമുഖ ഭോജ്പുരി നടിമാരിൽ ഒരാളാണ് അമൃത പാണ്ഡെ. ഇവരെ ഇപ്പോൾ മരണപ്പെട്ട നിലയിൽ കണ്ടെത്തി തീർക്കുകയാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.…

4 hours ago

ജാൻമണിയെ 9 എന്ന് വിളിച്ചിട്ട് ഒന്നുമറിയാത്തതുപോലെ നടന്നതാണോ ക്വാളിറ്റി? ആൾക്കൂട്ടത്തിനിടയിലൂടെ ആരും അറിയാതെ ശരണ്യയുടെയും മുടി കയറി പിടിച്ചിട്ട് മറ്റൊരാളുടെ തലയിൽ ഇട്ടതാണോ ക്വാളിറ്റി?

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. വളരെ ശക്തരായ മത്സരാർത്ഥികൾ ആണ് ഇത്തവണ ഉള്ളത്.…

5 hours ago

മരണവീട്ടിൽ ആരാധകരുമായി സെൽഫി എടുത്ത സംഭവം, ഒടുവിൽ വിശദീകരണവുമായി ദിലീപ് രംഗത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദിലീപ്. ഇദ്ദേഹത്തിൻറെ കൂടെ ഒരുപാട് സിനിമകളിൽ അഭിനയിച്ചു ഇദ്ദേഹത്തിന്റെ മികച്ച കോ വർക്കർമാരിൽ…

5 hours ago

എൻ്റെ കണ്ണിൽ അദ്ദേഹം സുന്ദരനാണ്, 2 വിവാഹം കഴിക്കുന്നതിൽ എന്താണ് തെറ്റ്, അദ്ദേഹത്തിൻ്റെ ആദ്യ ഭാര്യ ഇപ്പോഴും എന്റെ സുഹൃത്താണ് – പ്രതികരണവുമായി വരലക്ഷ്മി ശരത്കുമാർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വരലക്ഷ്മി ശരത് കുമാർ. മലയാളം സിനിമകളിൽ ഉൾപ്പെടെ ആരും അഭിനയിച്ചിട്ടുണ്ട്. പവർഫുൾ ആയിട്ടുള്ള…

5 hours ago

തൻ്റെ പ്രിയതമയ്ക്ക് ആശംസകൾ നേർന്ന് മോഹൻലാൽ, അപ്രതീക്ഷിത പോസ്റ്റ് ആയി എന്നും ഒട്ടും പ്രതീക്ഷിച്ചില്ല എന്നും ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് മോഹൻലാൽ. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ ഒരു ഫോട്ടോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.…

6 hours ago

എടാ മോനെ ലൈസൻസ് ഉണ്ടോ? ആവേശത്തിലെ രംഗണ്ണയുടെ ഡ്രൈവിംഗ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ, രംഗയുടെ യഥാർത്ഥ പേരും വയസ്സും ഇതാ

ഇത്തവണത്തെ വിഷു റിലീസുകളിൽ ഒന്നായിരുന്നു ആവേശം. ഫഹദ് ഫാസിൽ ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. രംഗണ്ണാ എന്ന കഥാപാത്രത്തെയാണ്…

6 hours ago