Social Media

പുഷ്പക്കിത് സന്തോഷത്തിൻറെ പുതുവത്സരം. തിരിച്ചുകിട്ടിയത് 16 വർഷം മുൻപ് സ്വന്തം നഷ്ടപ്പെട്ട മാതാപിതാക്കളെ. ജന്മനാട്ടിലേക്ക് ഒരുമിച്ച് പോകുവാൻ ഒരുങ്ങി ഈ കുടുംബം.

പുഷ്പയും കുടുംബവും അതീവ സന്തോഷത്തോടെയും ആഹ്ലാദത്തോടെയും ആണ് ഈ പുതുവത്സരത്തെ വരവേൽക്കുന്നത്. ഉത്തർപ്രദേശ് സ്വദേശിനിയാണ് പുഷ്പ. മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പുഷ്പയെ മാതാപിതാക്കൾക്ക് 2005ഇൽ നഷ്ടമാവുന്നത്. പിന്നീട് തിരൂരിൽ വച്ച് തിരൂർ റെയിൽവേ പോലീസ് പുഷ്പയെ കണ്ടെത്തുന്നു.

- Advertisement -

ഇവർ പുഷ്പയെ തവനൂർ ഉള്ള റസ്ക്യൂ ഹോമിൽ എത്തിച്ചു. മാനസിക വെല്ലുവിളികൾ ഉള്ളതിനാൽ പുഷ്പം കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്തുവാൻ ബുദ്ധിമുട്ടായിരുന്നു. എങ്കിലും ഇടയ്ക്കുള്ള സംസാരങ്ങളിൽ നിന്ന് കിട്ടാവുന്നത്ര വിവരങ്ങൾ അവിടെയുള്ളവർ ശേഖരിച്ചു. അങ്ങനെയാണ് സ്വദേശം ഉത്തരപ്രദേശ് ആണെന്ന് മനസ്സിലാക്കി എടുത്തത്. ഉത്തർപ്രദേശിൽ എവിടെയാണ് വീട് എന്ന് സൂചന ലഭിച്ചതോടെ ആ രീതിയിൽ അന്വേഷണം തുടങ്ങി.

ഗോരക്പൂർ പോലീസുമായി തിരൂർ പോലീസ് ബന്ധപ്പെട്ടു. സംയുക്തമായി ഇവർ അന്വേഷണം തുടങ്ങി. ഈ അന്വേഷണത്തിനൊടുവിലാണ് രക്ഷിതാക്കളിലേക്ക് എത്തുന്നത്. രണ്ടാംഘട്ട കോവിഡ വ്യാപന സമയത്താണ് പുഷ്പയുടെ മാതാപിതാക്കളുമായി ഉദ്യോഗസ്ഥർക്ക് ബന്ധപ്പെടുവാൻ സാധിച്ചത് അത്. ആ സന്ദർഭം ഒത്തു വന്നതോടെ ഇവർ തമ്മിൽ സംസാരിക്കാനുള്ള അവസരം അവർ ഒരുക്കിക്കൊടുത്തു. വ്യാപനം കുറഞ്ഞതോടെ പിതാവ് മകളെ കൂട്ടിക്കൊണ്ടു പോകുവാൻ വരികയായിരുന്നു . തുണി കച്ചവടക്കാരനായിരുന്നു പുഷ്പയുടെ പിതാവ് ദീപ് രാജ് ഗുപ്ത.

മകളെ കാണാതായതോടെ ആറുമാസം കിടപ്പിലായിരുന്നു ഈ പിതാവ്. ഇപ്പോൾ കൃഷിയും മറ്റുമായി ആണ് ഇദ്ദേഹം മുന്നോട്ടുപോകുന്നത്. പുഷ്പയെ കാണാതാവുന്നത് പതിനേഴാം വയസ്സിൽ ആണ്. 33 വയസ്സുള്ള പുഷ്പയുടെ മാനസികനില ഏറെ മെച്ചപ്പെട്ടതായി പിതാവ് പറയുന്നു. ഒരുപാട് സന്തോഷമുണ്ട് എന്ന ഈ പിതാവ് സാക്ഷ്യപ്പെടുത്തുന്നു. മുംബൈയിലുള്ള മകൻറെ വീട്ടിലേക്ക് ആണ് ഇവർ ആദ്യം യാത്രതിരിച്ചത്. പിന്നീട് സ്വദേശത്തേക്ക് ഇവർ പോകും.

Abin Sunny

Recent Posts

ശിവാനിയുടെ അവസ്ഥ ജാസിമിന് ഉണ്ടാകുമോ? തമിഴ് ബിഗ് ബോസിൽ ബാല എന്ന ആൺസുഹൃത്തുമായി ശിവാനി കാണിച്ചു കൂട്ടിയതിന് ശിവാനിയുടെ അമ്മ പ്രതികരിച്ചത് പോലെ ജാസ്മിന്റെ മാതാപിതാക്കൾ പ്രതികരിക്കുമോ?

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി ടാസ്ക് ആണ് ഈ ആഴ്ച നടന്നുകൊണ്ടിരിക്കുന്നത്. ജാസ്മിൻ…

24 mins ago

ടർബോ സിനിമയിൽ മമ്മൂട്ടി ധരിച്ച ചെരുപ്പിന്റെ വില പുറത്ത്, സാധാരണക്കാരന് ഈ പണം കൊണ്ട് 70 ചെരുപ്പുകൾ വരെ വാങ്ങാം

മലയാളം സിനിമയിലെ ആണ് മമ്മൂട്ടി എന്നു വേണമെങ്കിൽ പറയാം. പ്രായം 75ന് അടുത്തെത്തിയെങ്കിലും ഇപ്പോഴും ഇദ്ദേഹത്തിൻറെ ഫാഷൻ സെൻസ് യുവാക്കളെ…

38 mins ago

60 കോടി എന്ന ലിയോ ഓവർസീസ് റൈറ്റ്സ് മറികടന്ന് തമിഴിലെ മറ്റൊരു കൊച്ചു ചിത്രം, തമിഴ് ബോക്സ് ഓഫീസിലെ വിജയ്‌യുടെ ആധിപത്യം അവസാനിക്കുന്നു?

ഇന്ത്യൻ സിനിമകളിലെ ഏറ്റവും വലിയ ഇൻഡസ്ട്രികളിൽ ഒന്നാണ് തമിഴ് ഫിലിം ഇൻഡസ്ട്രി. സമീപകാലത്ത് വലിയ കുതിപ്പ് ആണ് ഈ ഇൻഡസ്ട്രി…

60 mins ago

നസ്ലനെ കുറിച്ച് കുരുതി സിനിമയുടെ ഷൂട്ടിംഗ് സമയത്ത് പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ സത്യമായി, പൃഥ്വിരാജ് ശരിക്കും ജ്യോതിഷം പഠിച്ചിട്ടുണ്ടോ എന്ന് പ്രേക്ഷകർ

മലയാളത്തിലെ മുൻനിര താരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. നായകൻ ആയിട്ടും സഹനടൻ ആയിട്ടും വില്ലൻ ആയിട്ടും ഏതു വേഷവും ചെയ്യാൻ ഒരു…

1 hour ago

150പവനും കാറും ആവശ്യപ്പെട്ടു, ആദ്യം കരണത്തടിച്ചു, കൊല്ലാൻ ശ്രമിച്ചിട്ടും ആരും പ്രതികരിച്ചില്ല. പൊലീസുകാരൻ രാഹുലിന്‍റെ തോളില്‍ കയ്യിട്ട് നില്‍ക്കുന്നു

കോഴിക്കോട് പന്തീരാങ്കാവില്‍ ഭര്‍തൃപീഡനത്തിരയായ നവവധുവിന്‍റെ വെളിപ്പെടുത്തല്‍ ആണ് ഇപ്പോൾ ചർച്ച ആവുന്നത്.150 പവനും കാറും കിട്ടാൻ തനിക്ക് അര്‍ഹതയുണ്ടെന്ന് പറഞ്ഞാണ്…

4 hours ago