ഐഡിയ സ്റ്റാര്‍ സിംഗറില്‍ എത്തിയതോടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ഗായകനാണ് ശ്രീനാഥ് ശിവശങ്കരന്. പിന്നീട് സംഗീതസംവിധായകനായും ശ്രീനാഥ് എത്തുകയായിരുന്നു. ഈ അടുത്തായിരുന്നു ശ്രീനാഥിന്റെ വിവാഹം. തിരക്കഥാകൃത്തിന്റെ മകള്‍ അശ്വതിയെയാണ് ശീനാഥ് വിവാഹം കഴിച്ചത്. നിരവധി സെലിബ്രിറ്റികള്‍ വിവാഹത്തിന് പങ്കെടുത്തു. ആറു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇവര്‍ ഒന്നിച്ചത്. ഇപ്പോള്‍ തങ്ങളുടെ പ്രണയകഥയാണ് ഇരുവരും പറയുന്നത്.
സിനിമയില്‍ വന്ന തുടക്കകാലത്ത് എപ്പോഴോ അശ്വതിയെ കണ്ടിരുന്നു , എന്നാല്‍ അന്നൊന്നും വലിയ പരിചയമുണ്ടായിരുന്നില്ലെന്ന് ശ്രീനാഥ് പറയുന്നു. കുട്ടനാട് ബ്ലോക്ക് എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചുകൊണ്ടാണ് കടന്നുവന്നത് . ഈ സമയത്താണ് അശ്വതിയെ പരിചയപ്പെട്ടത് എന്നും പിന്നീട് സുഹൃത്തുക്കളായി മാറിയതെന്നും താരങ്ങള്‍ പറയുന്നു. അശ്വതി പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് പ്രണയം തുടങ്ങിയത്. പരസ്പരമുള്ള സംസാരത്തിലൂടെ പരിചയത്തിലൂടെയും രണ്ടുപേര്‍ക്കും അറിയാമായിരുന്നു ഇഷ്ടമാണെന്ന് , ഒരിക്കല്‍ അത് ശ്രീനാഥ് തന്നെ പറയുകയായിരുന്നു, വിവാഹം കഴിക്കാന്‍ താല്പര്യം ഉണ്ടെന്നാണ് പറഞ്ഞത്.
ഡിഗ്രി ഫസ്റ്റ് ഇയറിന് പഠിക്കുമ്പോഴാണ് പ്രണയം വീട്ടില്‍ അറിഞ്ഞത് . പ്രതീക്ഷിച്ചത് പോലുള്ള പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല . എന്നാല്‍ പഠനം ആദ്യം പൂര്‍ത്തിയാക്കണമെന്നാണ് അശ്വതിയുടെ വീട്ടുകാര്‍ പറഞ്ഞത്. അതേസമയം ഇപ്പോള്‍ രണ്ടുപേരും അവരവരുടെ തിരക്കിലാണ്. ഈ തിരക്കൊക്കെ കഴിഞ്ഞശേഷം ഹണിമൂണ്‍ ട്രിപ്പ് ഉണ്ടാകുമെന്ന് ഇരുവരും പറയുന്നു.