ഓരോ മലയാളികളുടെയും മനസ്സിൽ വര്‍ഷം കഴിയുംതോറും ആട്തോമയും സ്പടികവും അതിലെ കഥാപാത്രങ്ങളും എല്ലാ തന്നെ വീര്യം കൂടി നിന്ന് തന്നെ മനസ്സിൽ നിലനിൽക്കുകയാണ് . 1995-ൽ പുറത്തിറങ്ങിയ ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥയും ഭദ്രന്റേത് തന്നെയായിരുന്നു.ഓരോ പ്രേക്ഷകനും മറക്കാനാവാത്ത നടനവിസ്മയം തന്നെയാണ് ചിത്രത്തിലൂടെ കാഴചവെച്ചത് . ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ കളക്ഷൻ നേടിയ ചിത്രമാണിത് . ഇന്ത്യയിലെ വിവിധ ഭാഷകളിൽ ചിത്രം റീമേക്ക് ചെയ്തിരുന്നു.
ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നതിനെ പറ്റി സോഷ്യൽ മീഡിയയിലും മറ്റും കുറെ അതികം വാർത്തകൾ പ്രചരിച്ചിരുന്നു . എന്നാൽ സ്ഫടികം ഒന്നേയുള്ളു, രണ്ടാം ഭാഗം ഇറക്കാന്‍ ഉദ്ദേശിക്കുന്നുമില്ല എന്ന് ചിത്രത്തിന്റെ സംവിധായകൻ ഭദ്രൻ തുറന്നു പറഞ്ഞിരുന്നു . എന്നാൽ ആരാധകരെ സന്തോഷത്തിലാഴുന്ന ഒരു വാർത്തയാണ് ഇപ്പോൾ കിട്ടിയത് . 2020 ആകുബോൾ സ്ഫടികം റിലീസ് ചെയ്തിട്ട് 25 വർഷങ്ങൾ പൂർത്തിയാകും . അതിന്റെ ആഘോഷത്തിന്റെ ഭാഗമായി ചിത്രം വീണ്ടും കേരളത്തിലെ തിയറ്ററുകളിൽ റീ- റിലീസ് ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത് .ചിത്രം വീണ്ടും തിയേറ്ററിൽ എത്തുന്നത് പ്രേക്ഷകർക്ക് പുതിയൊരു അനുഭവം ആയിരിക്കും നൽകുക .