പൊന്നോണം കൊണ്ടാടുന്ന പൊന്നിന് ചിങ്ങം എന്നും മലയാളിയുടെ പ്രിയപ്പെട്ട മാസമാണ്. ഇന്നാണ് ചിങ്ങം ഒന്ന്. ഈ ദിനത്തില്‍ നിരവധി പേരാണ് ആശംസ അറിയിച്ച് എത്തിയത്. മലയാളികളുടെ പ്രിയനടന് മമ്മൂട്ടിയും ആശംസ അറിയിച്ച് പങ്കുവെച്ച ഫോട്ടോ ആണ് വൈറല്‍ ആവുന്നത്. എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവര്‍ഷ ആശംസകള്‍ എന്നാണ് മമ്മൂട്ടി എഴുതിയത്. ഇതിനോടൊക്കം താരം പങ്കുവെച്ച ഫോട്ടോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
പതിവ് പോലെ ഈ ഫോട്ടോ കണ്ടപ്പോഴും താരത്തിന്റെ ലുക്കിനെ കുറിച്ച് പറഞ്ഞുകൊണ്ട് ആരാധകര്‍ എത്തി.
മമ്മുക്ക, ജോണി വാക്കര്‍ സിനിമയിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ എന്തിനാണ് ഇപ്പോള്‍ പോസ്റ്റ് ചെയ്യുന്നത്? പണ്ടത്തെ ഫോട്ടോ വേണ്ട പുതിയത് മതി എന്നാണ് ഷെഫ് സുരേഷ് പിള്ള എഴുതിയിരിക്കുന്നത്. ഇത് കാണുമ്പോള്‍ മനു അങ്കിള്‍ ആണ് ഓര്മ വരുന്നത് എന്നാണ് മറ്റൊരു. എന്തായാലും മമ്മൂട്ടിയുടെ പ്രായം റിവേഴ്സ് ഗിയറിലാകുന്നതിനെ കുറിച്ചുള്ള കമന്റുകളാണ് അധികവും.
നടന് മോഹന്‍ലാലും ആശംസ അറിയിച്ച് എത്തിയിരുന്നു. പുതിയ പ്രതീക്ഷകളുമായി ചിങ്ങം പിറന്നു. മലയാളത്തിന്റെ പുതുവര്‍ഷം. സ്നേഹവും സന്തോഷവും സമാധാനവും നിറഞ്ഞ നാളുകളാവട്ടെ… ഏവര്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകള്‍ എന്നാണ് ലാല്‍ കുറിച്ചത്.