ഫോം കണ്ടെത്താനാകാതെ വിഷമിക്കുന്ന മുന്‍ ഇന്ത്യന്‍ നായകന് വിരാട് കോലിക്ക് വിശ്രമം നിര്‍ദേശിച്ച് വസീം ജാഫര്‍. മൂന്നാഴ്ച വിശ്രമമെടുത്താല് തീരാവുന്ന പ്രശ്നങ്ങളേ കോലിക്കുള്ളൂവെന്ന് മുന്‍ ഓപ്പണര്‍ പറഞ്ഞു.
ആറ് മാസം മുമ്പ്, ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും വിരാട് കോലി മാത്രമായിരുന്നു ഒന്നാമന്. പെട്ടെന്നാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. അദ്ദേഹം ഒരു ഫോര്‍മാറ്റിലെയും നായകനല്ല ഇപ്പോള്‍. സ്കോര്‍ കണ്ടെത്താനും കഴിയുന്നില്ല. മൂന്നാഴ്ചയോ ഒന്നോ രണ്ടോ മാസമോ കോലി വിശ്രമിക്കണം. ക്ഷീണം തീര്‍ത്ത് അദ്ദേഹം ശക്തമായി തിരിച്ചുവരുമെന്നും വസീം ജാഫര്‍ പറഞ്ഞു.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കോലി ഗോള്‍ഡന്‍ ഡക്കായതിന് പിന്നാലെയാണ് വസീം ജാഫറിന്റെ പ്രതികരണം. ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് കോലി പൂജ്യത്തിന് പുറത്തായത്. കോലിയുടെ ആറാം ഗോള്‍ഡന്‍ ഡക്കാണിത്.