വിക്രം സിനിമയുടെ വിജയം ആഘോഷമാക്കി കമൽഹാസൻ. നടൻ സൂര്യയ്ക്ക് റോളക്സ് വാച്ച് ആണ് താരം സമ്മാനമായി നൽകിയിരിക്കുന്നത്. വിക്രം ചിത്രത്തിൽ റോളക്സ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സൂര്യ ആയിരുന്നു. തീയറ്ററുകളെ ഇളക്കിമറിച്ച് വില്ലൻ കഥാപാത്രമായിരുന്നു സൂര്യയുടെത്. ഏതാനും മിനിറ്റുകൾ മാത്രമേ കഥാപാത്രം സ്ക്രീനിൽ ഉള്ളൂവെങ്കിലും സെക്കൻഡുകൾകൊണ്ട് ചിത്രത്തിനേ അത്രമേൽ സ്വാധീനിക്കാൻ ഈ കഥാപാത്രത്തിന് കഴിഞ്ഞിരുന്നു.
ഏകദേശം രണ്ട് ലക്ഷം രൂപ വിലവരുന്ന വാച്ച് ആണ് കമലാസൻ സമ്മാനം നൽകിയത്. കമൽഹാസൻ വാച്ച് സമ്മാനം നൽകുന്ന ചിത്രങ്ങൾ സൂര്യ തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. മുൻപ് സംവിധായകൻ ലോകേഷ് കനകരാജ് എന്ന ലെക്സസ് കാർ താരം സമ്മാനം നൽകിയിരുന്നു. ആഡംബര ഇനത്തിൽപ്പെട്ട ഒരു കാർ ആണ് ഇത്. ഇതുകൂടാതെ ഏതാണ്ട് 13 ഉള്ള സംവിധായകർക്കും താരം സമ്മാനങ്ങൾ നൽകിയിരുന്നു.
അപ്പാച്ചെ വൺ ഫിഫ്റ്റി ആർ ടി ആർ ബൈക്കുകളാണ് താരം സമ്മാനങ്ങൾ ആയി നൽകിയത്. ലക്സസ് കാറുകൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് കമലഹാസൻ. ആദ്യമായിട്ടാണ് കമൽ ഇത്തരത്തിലുള്ള ഒരു കാർ ഒരാൾക്ക് സമ്മാനമായി നൽകുന്നത്. ജൂൺ മൂന്നിനാണ് വിക്രം പ്രദർശനത്തിനെത്തുന്നത്.
A moment like this makes life beautiful! Thank you Anna for your #Rolex! @ikamalhaasan pic.twitter.com/uAfAM8bVkM
— Suriya Sivakumar (@Suriya_offl) June 8, 2022
മികച്ച പ്രേക്ഷക സ്വീകാര്യത ആണ് ചിത്രത്തിന് ഇപ്പോഴും ലഭിച്ചു കൊണ്ടിരിക്കുന്നത്. വെറും മൂന്നു ദിവസം കൊണ്ട് ചിത്രം 100 കോടി ക്ലബ്ബിൽ അംഗമായിരുന്നു. മികച്ച ഒരു തിരിച്ചുവരവാണ് ചിത്രം കമൽഹാസൻ സമ്മാനിച്ചിരിക്കുന്നത്.