അമ്മയുടെ കാറുമായി റോഡിലിറങ്ങിയ നാല് വയസുകാരന് ഇടിച്ചിട്ടത് റോഡരികില്‍ പാര്‍ക്ക് ചെയ്ത രണ്ടു കാറുകള്‍. നെതര്‍ലാന്‍ഡ്സിലാണ് സംഭവം. അമ്മയുടെ കൈയില്‍ നിന്ന് താക്കോലുകള്‍ മോഷ്ടിച്ച ശേഷം കുട്ടി കാറുമായി റോഡിലിറങ്ങുകയായിരുന്നു.
യുട്രെഷ് സ്വദേശിയായ നാല് വയസുകാരനാണ് പൊലീസിനെയും കുടുംബത്തെയും ഒരു പോലെ ഞെട്ടിച്ചത്. റോഡരികില്‍ നിര്‍ത്തിയ രണ്ട് കാറുകളെ ഇടിച്ചിട്ട ഒരു കാര്‍ വഴിയാത്രക്കാരില്‍ ഒരാളുടെ ശ്രദ്ധയില്െപ്പടുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി ചോദിച്ചപ്പോള്‍ താനാണ് കാര്‍ ഓടിച്ചതെന്ന് കുട്ടി സമ്മതിച്ചു. താക്കോല്‍ ഉപയോഗിച്ച് കാര്‍ തുറന്നത് എങ്ങനെയാണെന്നും അത് ഓടിച്ചത് എങ്ങനെയാണെന്നും കുട്ടി പൊലീസുകാര്‍ക്ക് പറഞ്ഞുകൊടുത്തു. പിന്നാലെ പൊലീസ് കുട്ടിയുടെ അമ്മയെ വിവരം അറിയിക്കുകയായിരുന്നു. അമ്മ സ്ഥലത്തെത്തി കുട്ടിയെ ഏറ്റുവാങ്ങി.
പിതാവ് രാവിലെ ജോലിക്ക് പോയതിന് ശേഷമാണ് കുട്ടി സാഹസിക പ്രവൃത്തിയിലേക്ക് നീങ്ങിയത്. അമ്മ കാണാതെ കാറിന്റെ താക്കോല്‍ സംഘടിപ്പിച്ച ശേഷം കാര്‍ ഓടിക്കുകയായിരുന്നു. താക്കോലുകളും കാറും സൂക്ഷിച്ചുവയ്ക്കണമെന്നും കുട്ടിയുടെ കൈയില്‍ അവ കിട്ടരുതെന്നും പൊലീസ് അമ്മയ്ക്ക് നിര്‍ദേശം നല്കി.