ബിഗ്ബോസ് ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം സ്ഥാനവും നേടി പടിയിറങ്ങുമ്പോള്‍ എല്ലാവരോടും നന്ദി മാത്രമാണ് ജാസ്മിന് പറയാനുള്ളത്.ബിഗ് ബോസിലേത് നല്ല ജീവിതമായിരുന്നു. കഴിഞ്ഞ ഒരാഴ്ചത്തെ കാര്യം എടുത്ത് നോക്കുകയാണെങ്കില്‍ എനിക്ക് അവിടെ നിന്നും പുറത്ത് പോകണം എന്ന ചിന്തയായിരുന്നു. നല്ലതും ചീത്തയായതുമായ കുറേ അനുഭവങ്ങളുണ്ടായിരുന്നു. പക്ഷെ അവസാനം വീട് വിട്ട് വരിക എന്നുള്ളത് വലിയ വിഷമം ഉള്ള കാര്യമായിരുന്നുവെന്നും ഫിനാലെയ്ക്ക് പിന്നാലെ ജാസ്മിന് വ്യക്തമാക്കുന്നു.
ഹൈജീനിന്റെ കാര്യം പറയുകയാണെങ്കില്‍, ഞാന്‍ ഞാനായിട്ടാണ് നിന്നത്. എന്റെ വീടുപോലെ തന്നെയാണ് ഞാന്‍ പെരുമാറയും. എന്റെ ഭാഗം എല്ലാം ശരിയാണെന്ന് പറയുന്നില്ല. എനിക്ക് ഇഷ്ടംപോലെ തെറ്റ് പറ്റിയിട്ടുണ്ട്. മനുഷ്യനല്ലേ പുള്ളേ തെറ്റൊക്കെ പറ്റില്ല. അത് ആരെങ്കിലും ചൂണ്ടിക്കാണിക്കുകയാണെങ്കിലും ശരിയായ കാര്യമാണെങ്കിലും ഞാന്‍ തിരുത്തിയിട്ടുണ്ട്.എനിക്ക് ഞാന്‍ അല്ലാതെ ജീവിക്കാന്‍ പറ്റില്ലാലോ. എന്റെ ഭാഷയും ഞാന്‍ പറയുന്ന കാര്യങ്ങളും പലർക്കും ഇഷ്ടമല്ലാതിരിക്കാം. വഴക്കുണ്ടാക്കുമ്പോഴത്തെ കാര്യമല്ല. ആ രീതിയില്‍ ഞാന്‍ മുന്നോട്ട് പോയില്ലായിരുന്നെങ്കില്‍ ഈ മൂന്നാം സ്ഥാനത്ത് ഞാന്‍ എത്തുമെന്ന് കരുതുന്നില്ലെന്നും ജാസ്മിന് വ്യക്തമാക്കുന്നു.
ആദ്യം വന്നപ്പോള്‍ തന്നെ എല്ലാവർക്കും എന്നെ ഇഷ്ടമാകുമെന്നാണ് കരുതിയത്. സാധാരണ എന്റെ സംസാരൊക്കെ കേള്‍ക്കുമ്പോള്‍ കുറേപ്പോർ എന്നെ ഇഷ്ടപ്പെടാറുണ്ട്. അതുപോലെ തന്നെ അതിന് അകത്തും എന്നെ ഇഷ്ടപ്പെടുന്ന എന്ന് വിചാരിച്ചു. എനിക്ക് ദേഷ്യം വന്നാല്‍ ഞാന്‍ ഭയങ്ക അലമ്പാണെന്ന് അറിയാം. എന്നാലും ഇത്രവലിയ ഇത് ഉണ്ടാകുമെന്ന് ഞാന്‍ കരുതിയില്ല. ഒറ്റപ്പെടുത്തിയവരോടും സന്തോഷിപ്പിച്ചവരോടും ദേഷ്യപ്പെട്ടവരോടുമൊക്കെ നന്ദിയും കടപ്പാടും മാത്രമേയുള്ളു.ഷോയിലേക്ക് വന്ന മുഴുവന്‍ പേരും മികച്ചവരാണ്. ടോപ്പ് ഫൈവിലേക്ക് എത്തിയവർ അവരായിട്ട് തന്നെ നിന്നതുകൊണ്ട് മികച്ച ഗെയിം പുറത്തെടുത്തതും കൊണ്ടുമായിരിക്കാം. ഓരോരുത്തർക്കും ഓരോ കാഴ്ചപ്പാടുകള്‍ ആണല്ലോ. അഞ്ച് പേരും അടിപൊളിയാണ്. ഒരാളെയായിട്ട് എടുത്ത് പറയാന്‍ സാധിക്കില്ല.