മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് സുകുമാരൻ ആടുജീവിതം അവസാനിപ്പിച്ച് ഇതാ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിലേക്ക് കടക്കുന്നു . ആഷിഖ് അബു സംവിധാനം ചെയ്യുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ‘വാരിയംകുന്നൻ’ എന്ന ചിത്രത്തിലാണ് താരം വേഷമിടുക .
2021ൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. പൃഥ്വി തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
എന്നാൽ ഈ ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വൻ വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. പൃഥ്വിരാജിനും ഈ ചിത്രത്തിനും എതിരെ വ്യക്തിപരമായ ആക്രമണങ്ങൾ വരെ നടക്കുകയാണ് സോഷ്യൽ മീഡിയയിൽ.
“ഇതിലും ഭേദം ലേശം മസാലയൊക്കെ ചേർത്ത് നിന്റെ തള്ളയുടെ ആദ്യ കെട്ടിന്റെ കഥ പറയുന്നതാണ്!” എന്നാണ് അമ്പിക എന്ന യുവതി പൃഥ്വിരാജ് ന്റെ ചിത്രം അനൗണ്സ് ചെയ്ത പോസ്റ്റ് ഷയർ ചെയ്ത് കൊണ്ട് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്..
“മലയാള സിനിമ ഇനിമുതൽ മാപ്പിള സിനിമ എന്ന് അറിയപ്പെടും..’ എന്നൊക്കെ ഈ പോസ്റ്റിന് കമന്റുകൾ പ്രവഹിക്കുകയാണ്.. പിന്നാലെ യുവതി അടുത്ത പോസ്റ്റുമായി എത്തി.മാപ്പിളകലാപംസീരീസ് എന്ന ഹാഷ് ടാഗിൽ..
“മാപ്പിള കലാപമാണ്. സ്വാതന്ത്ര്യസമരമല്ല!വാര്യംകുന്നത്ത് അഹമ്മദ് ഹാജിയെന്ന കൊടുംകുറ്റവാളി, കണ്ണിൽചോരയില്ലാത്തവൻ, ഹൈന്ദവ സ്ത്രീകളുടെ മാനത്തിന് വിലപറഞ്ഞവൻ!”
ഇതിന് പിന്നാലെ യുവതിയുടെ അടുത്ത പോസ്റ്റ് ഇങ്ങനെ ആയിരുന്നു…. “പൃഥ്വിരാജ് സൂമാരൻ എന്റെ കമന്റ് ഡിലീറ്റ് ചെയ്ത് എന്നെ ബ്ലോക്കിയതായി അറിയിക്കുന്നു!!?”
മാപ്പിളകലാപംസീരീസ് എന്ന ഹാഷ് ടാഗിൽ ഈ ചിത്രത്തെ എത്തിർക്കുന്നവരുടെ നിരവധി പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രവഹിക്കുകയാണ്. എന്നാൽ മറുവശത്ത് പിന്തുണച്ച് കൊണ്ടുള്ള പോസ്റ്റുകളും സിനിമാ ഗ്രൂപ്പ്കളിൽ വരുന്നുണ്ട്