എം.എസ് ധോണിക്ക് നല്കിയതുപോലെയുള്ള പിന്തുണ ബിസിസിഐ മറ്റാര്‍ക്കും നല്‍കിയിട്ടില്ലെന്ന് ഹര്ഭജന് സിംഗ്. ധോണിക്ക് ലഭിച്ചതുപോലുള്ള പിന്തുണ മറ്റ് താരങ്ങള്‍ക്ക് ലഭിച്ചിരുന്നെങ്കില്‍ അവര്‍ നന്നായി കളിച്ചേനെ എന്നും ഹര്ഭജന് പറഞ്ഞു. സീ ന്യൂസിനു നല്കിയ അഭിമുഖത്തിലാണ് ഹര്ഭജന് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
31-ാം വയസില്‍ ടെസ്റ്റില്‍ 400 വിക്കറ്റ് കടമ്പ കടന്ന തനിക്ക് അര്‍ഹിച്ച പിന്തുണ ലഭിച്ചിരുന്നെങ്കില്‍ 100-150 വിക്കറ്റുകള്‍ കൂടി നേടാന്‍ അനായാസം സാധിക്കുമായിരുന്നുവെന്നും ഹര്ഭജന് പറഞ്ഞു. താന്‍ ടീമില്‍ നിന്ന് പുറത്താകുന്ന കാലത്ത് ധോണിയായിരുന്നു ടീം ക്യാപ്റ്റന്‍. ബിസിസിഐയിലെ ചിലരുടെ താത്പര്യമാണ് ടീമില്‍ തന്റെ ഇടം നഷ്ടമാക്കിയതെന്നും ഹര്ഭജന് പറഞ്ഞു. സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹര്ഭജന് തുറന്നടിച്ചത്.
കഴിഞ്ഞ ഡിസംബര്‍ 24നാണ് ഹര്ഭജന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് 23 വര്‍ഷങ്ങളോളം നീണ്ട കരിയര്‍ അദ്ദേഹം അറിയിച്ചത്. ഐപിഎല്‍ മത്സരങ്ങളിലും താരം ഇനി കളിക്കില്ല. 41 വയസ്സുകാരനായ താരം 2016ലാണ് ഇന്ത്യക്കായി അവസാനം കളിച്ചത്. 1998ല്‍ ഇന്ത്യക്കായി അരങ്ങേറിയ താരമാണ് ഹര്ഭജന് സിംഗ്. ടെസ്റ്റ്, ഏകദിന അരങ്ങേറ്റങ്ങള്‍ അക്കൊല്ലം തന്നെ നടന്നു. 2006ല്‍ ടി-20 അരങ്ങേറ്റവും നടന്നു. 103 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 417 വിക്കറ്റുകളാണ് താരത്തിനുള്ളത്. ഭേദപ്പെട്ട ലോവര്‍ ഓര്‍ഡര്‍ ബാറ്റര്‍ കൂടിയായ ഹര്ഭജന് 9 ഫിഫ്റ്റിയും 2 സെഞ്ചുറിയും സഹിതം ടെസ്റ്റില്‍ 2224 റണ്‍സും നേടിയിട്ടുണ്ട്. 236 ഏകദിന മത്സരങ്ങളില്‍ നിന്ന് 269 വിക്കറ്റുകളും 28 ടി-20കളില്‍ നിന്ന് 25 വിക്കറ്റും അദ്ദേഹം സ്വന്തമാക്കി.