ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് പ്രേക്ഷക മനസില്‍ സ്ഥാനം പിടിച്ച നടിയാണ് ലക്ഷ്മി പ്രിയ. ഇതുവരെ നിരവധി ചിത്രങ്ങളില്‍ താരം വേഷമിട്ടു. ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ കിട്ടി എന്നത് ലക്ഷ്മിയുടെ ഭാഗ്യമാണ്. പെങ്ങളായും , കാമുകിയായും അങ്ങനെ നിരവധി കഥാപാത്രങ്ങള്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം തന്നെയാണ് നടി ചെയ്തത്. എന്നും ഓര്‍ത്തിരിക്കുന്ന വേഷങ്ങള്‍ തന്നെയാണ് അതെല്ലാം.
ഇപ്പോള്‍ അഭിനയത്തില്‍ നിന്നും വിട്ട് നില്ക്കുന്നുവെങ്കിലും അടുത്തിടെ സ്റ്റാര്‍ മാജിക്കില്‍ സജീവമായി തന്നെ ഉണ്ടായിരുന്നു ലക്ഷ്മി. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി അഭിപ്രായം പങ്കുവെച്ചും എത്താറുണ്ട്.
ഇപ്പോള്‍ ചിരിയെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്.
മതിമറന്നു ചിരിക്കാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാരാണ്. മനസിനെ എന്തൊക്കെ കാര്യങ്ങള്‍ പിടിച്ചുലച്ചാലും തൊട്ടടുത്ത നിമിഷം മനസു തുറന്നു ചിരിക്കാന്‍ കഴിഞ്ഞാല്‍ത്തന്നെ ഏറ്റവും വലിയ സമാധാനമാണത് എന്ന് ലക്ഷ്മി പറയുന്നു.
കുട്ടിക്കാലത്ത് നമ്മള് കുടുകുടെ ചിരിച്ചത് ആരും പറഞ്ഞു തന്നിട്ടല്ലെങ്കിലും മുതിരുംതോറും പലരും പുഞ്ചിരിക്കാന്‍ പോലും മറക്കുകയാണ്. ജീവിതം ഫാസ്റ്റായി പോകാന്‍ തുടങ്ങിയതോടെ ചിരികള്‍ പോലും കൃത്രിമമായി. ചിരി പക്ഷേ ചില്ലറ കാര്യമല്ല. ചിരിക്കുന്നതിനനുസരിച്ച് മാനസികാരോഗ്യം മാത്രമല്ല ശാരീരികാരോഗ്യവും വര്‍ധിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്, എന്നും ലക്ഷ്മി പറയുന്നു.
താരത്തിന്റെ ഈ വാക്കുകള്‍ മറ്റുള്ളവരിലും സന്തോഷം പകര്‍ന്നിരിക്കുകയാണ്. അതേസമയം അടുത്തിടെ ലക്ഷ്മിയുടെ ഒരു പോസ്റ്റ് വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. മരണം വരെ താന്‍ ബിജെപിയ്ക്ക് വോട്ട് ചെയും എന്ന് നടി പറഞ്ഞതിന് പിന്നാലെ നിരവധി പേരാണ് ഇതിന് താഴെ അഭിപ്രായം അറിയിച്ച് രംഗത്ത് വന്നത്.