ഹിറ്റ് ചിത്രം നമ്മളിലൂടെ അഭിനയ രംഗത്ത് എത്തിയ നടനാണ് സിദ്ധാര്‍ഥ് ഭരതന് . പിന്നീട് ചിത്ര നിര്‍മ്മാണ തിരക്കിലായി ഈ നടന്. മലയാളത്തിലെ ശ്രദ്ധേയ സംവിധായകന് ഭരതന്റെയും നടി കെപിഎസി ലളിതയുടെയും മകനാണ് സിദ്ധാര്‍ത്ഥ്. അമ്മയെ പോലെ സിനിമകളില്‍ തിളങ്ങാന്‍ നടന് കഴിഞ്ഞില്ല. അധികവും സംവിധാന രംഗത്താണ് നടന് പ്രവര്‍ത്തിച്ചത്. എന്നാല്‍ നടി കെപിഎസി ലളിത ഇന്നും അഭിനയ രംഗത്ത് സജീവമാണ്.
ഇപ്പോള്‍ ജിന്ന്, ചതുരം എന്നീ ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സിദ്ധാര്‍ഥ് വിശേഷങ്ങള്‍ പങ്കുവെച്ച് ആരാധകരിലേക്ക് എത്തറുണ്ട്. മക്കളുടെ ഫോട്ടോകളും ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട് നടന്. വിഷു ദിനത്തില്‍ കുടുംബ ചിത്രം പങ്കുവെച്ചാണ്
സിദ്ധാര്‍ഥ് രംഗത്തെത്തിയത്. ഇതിന് പിന്നാലെ വിഷു ആശംസ അറിയിച്ച് ആരാധകരും എത്തി. എന്നാല്‍ ഇതില്‍ ഒരാള്‍ക്ക് അറിയേണ്ടത് സിദ്ധാര്‍ഥിന്റെ ആദ്യ ഭാര്യയെക്കുറിച്ചായിരുന്നു.
ആദ്യ ഭാര്യയെ വിഷുവിന് വിളിച്ചില്ലേ എന്നാണ് അയാള്‍ ചോദിച്ചത്. ഇതിന് പക്വമായ, ഏറെ ഉചിതമായ മറുപടിയാണ് സിദ്ധാര്‍ഥ് തിരിച്ച് നല്‍കിയത്. നിങ്ങളുടെ കംഫര്‍ട്ട് സോണിന് പുറത്ത് കഴിയുമ്പോഴാണ് മികച്ച കാര്യങ്ങള്‍ വരുന്നതെന്നാണ് സിദ്ധാര്‍ഥ് നല്കിയ കമന്റ്. ഈ കമന്റും നടന്റെ മറുപടിയുമെല്ലാം ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.
അത്സമയം വളരെ കുറച്ച് ചിത്രങ്ങളിലെ സിദ്ധാര്‍ത്ഥ് അഭിനയിച്ചിട്ടുള്ളു. നമ്മള്, രസികന്‍, കാക്കക്കറുമ്പന്‍, നിദ്ര, സ്പിരിറ്റ് തുടങ്ങി ചിത്രങ്ങളാണ് അവ. ശേഷം മൂന്ന് ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തു. കുഞ്ചാക്കോ ബോബന് നായകനായി എത്തിയ വര്‍ണ്യത്തില്‍ ആശങ്കയാണ് സിദ്ധാര്‍ഥ് അവസാനമായി സംവിധാനം ചെയ്തിരുന്ന ചിത്രം. ഇപ്പോള്‍ നിരവധി ചിത്രങ്ങളും സംവിധാനം ചെയ്യാനുള്ള തെയ്യാറെടുപ്പിലാണ് സിദ്ധാര്‍ത്ഥ്.