വ്യക്തി ശുചിത്വം ഈ സാഹചര്യത്തിൽ നമുക്ക് ചെയ്യാൻ സാധിക്കുന്ന ഏറ്റവും മഹത്തായ കാര്യമാണ്. ലോകമെമ്പാടും കൊറോണ വൈറസ് ഭീതിയിലാണ്. ഈ മഹാ മാരി ഇങ്ങനെ പടരുമ്ബോള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ആശ്വാസവും ബോധവത്കരണവും നല്കുന്നതിലേക്കായി ‘ലൂസിഫര്‍ വിഡിയോ’യുമായി കേരള പൊലീസ് രംഗത്ത്. പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ലൂസിഫര്‍ എന്ന ചിത്രത്തിലെ കടവുളെ പോലെ എന്ന ഗാനം പശ്ചാത്തലമാക്കിയ വീഡിയോയുമായാണ് ഇക്കുറി കേരള പോലീസിന്റെ വരവ്. കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. പുറത്തിറങ്ങി മിനിറ്റുകള്‍ക്കകം വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
‘ഈ കാലവും കടന്നു പോകും .. ഇതും നമ്മള് അതിജീവിക്കും ??
നിലപാടുണ്ട് … നില വിടാനാകില്ല??
നിങ്ങളോടൊപ്പമുണ്ട് … കാക്കിയുടെ മഹത്വം കാത്തുകൊണ്ടുതന്നെ ????
ഈ മഹാമാരിക്ക് മുന്നില്‍ ചങ്കുറപ്പോടെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും, സന്നദ്ധപ്രവര്‍ത്തകര്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും, മാധ്യമ പ്രവര്‍ത്തകര്‍ക്കും, പൊതുജനങ്ങള്‍ക്കുമായി ഈ വീഡിയോ സമര്‍പ്പിക്കുന്നു’
https://www.facebook.com/keralapolice/videos/506756886930615/
എന്ന് എഴുതിയാണ് വിഡിയോ കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പോലീസുകാര്‍ തന്നെയാണ് അഭിനേതാക്കള്‍. കേരള പോലീസിന്റെ സോഷ്യല്‍മീഡിയ സെല്‍ അംഗം അരുണ്‍ ബി ടി ആണ് സംവിധാനം. ജിബിന്‍ ജി നായര്‍, വിഷ്ണുദാസ്, ഷെഹ്നാസ് എന്നിവരും അഭിനയിച്ചിരിക്കുന്നു. ഛായാഗ്രഹണം രഞ്ജിത്ത്.