കഴിഞ്ഞ ആഴ്ച്ച ബിഗ് ബോസ് ക്യാപ്റ്റന്‍ റംസാന് ആയിരുന്നു. റംസാന് നല്ല രീതിയില്‍ തന്നെ തന്റെ സ്ഥാനം വഹിച്ചത് പ്രേക്ഷകര്‍ കണ്ടതാണ്. മോഹന്‍ലാല്‍ വന്നപ്പോഴും ഈ കാര്യം തുറന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ തന്റെ ക്യാപ്റ്റന്‍ സ്ഥാനം ശരിയായി ചെയ്തില്ല എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മജ്സിയ. ഇതിന് കാരണമായി മജ്സിയ പറഞ്ഞത് സൂര്യയുടെ പ്രശ്നങ്ങള്‍ തന്നെയായിരുന്നു.
പലപ്പോഴും ക്യാപ്റ്റന്റെ ഒരു ആബ്സെന്‍സ് എനിക്ക് ഫീല്‍ ചെയ്തിട്ടുണ്ടെന്ന് ഭാനു പറഞ്ഞു. ഡിംപലിന്റെ ഒരു പ്രശ്നം വന്നപ്പോള്‍ അതില്‍ ക്യാപ്റ്റന്‍ അതില്‍ വേണ്ട പോലെ ഇടുപ്പെട്ടില്ല. എന്നാല്‍ സൂര്യയുടെ പ്രശ്നം നടന്നപ്പോള്‍ എല്ലാവരെയും വിളിച്ച് സംസാരിച്ചും, ഇതാണ് റംസാന്റെ ക്യാപ്റ്റന്‍സിയില്‍ നെഗറ്റീവായി ഭാനു കണ്ടത്. ഇത് പറഞ്ഞതിന് പിന്നാലെ റംസാന് മറുപടി പറഞ്ഞ് രംഗത്ത് വന്നു.
സായിയും ഡിംപലും തമ്മിലുളള പ്രശ്നത്തില്‍ ഇടപ്പെട്ടില്ലെന്നും എന്നാല്‍ സൂര്യയുടെ പ്രശ്നം വന്നപ്പോള്‍ അതില്‍ വേണ്ട പോലെ ഇടപ്പെട്ടു എന്നും പറഞ്ഞു.
ഇവിടെ സൂര്യ ചേച്ചിയുടെ കാര്യം അത് കിച്ചണ്‍ ടീമിനെ ബാധിക്കുന്ന ഒരു സംഭവം ആയതുകൊണ്ട് തന്നെ ഞാന്‍ കിച്ചണ്‍ ക്യാപ്റ്റന്‍ ഉള്‍പ്പെടെയുളളവരെ അടക്കം വിളിച്ചാണ് കിച്ചണ്‍ എരിയയുടെ ഒരു സൈഡില്‍ നിന്ന് സോള്‍വ് ചെയ്തത്. പിന്നെ സായിയുടെ കേസിലും ഡിംപലിന്റെ കേസിലും അവര്‍ രണ്ട് പേരുമാണ് അവിടെയുളളത്.
അത് ഞാന്‍ രണ്ട് പേരുടെ ഭാഗത്ത് നിന്നും കേട്ടുവെന്നും. അവസാനം അത് ഊതി വീര്‍പ്പിക്കാതെ അവിടെ വെച്ച് നിര്‍ത്താനും പറഞ്ഞു. അനൂപേട്ടന്റെയും പൊളി ഫിറോസിന്റെ കാര്യത്തിലും ഇത് തന്നെയാണ് ചെയ്തത്. രണ്ട് പേരുടെ അടുത്ത് സംസാരിച്ചു റംസാന് സൂചിപ്പിച്ചു. മാത്രമല്ല കാണാത്ത കാര്യം അങ്ങനെ തന്നെ പറയണം എന്നും റംസാന് ഭാനുവിനോട് പറഞ്ഞ്.