മലയാളികൾക്ക് ഇന്ന് ഫോട്ടോഷൂട്ട് എന്നാൽ ഒരു വികാരമാണ്. എന്തിനും ഏതിനും ഫോട്ടോഷൂട്ട് സംഘടിപ്പിക്കുക എന്നത് ഇന്ന് ഒരു ചടങ്ങായി മാറിയിരിക്കുകയാണ്. ചെറുതും വലുതുമായ എല്ലാ ആഘോഷത്തിനും മലയാളികൾ ഇന്ന് ഫോട്ടോഷൂട്ടിനെ ആശ്രയിക്കുന്നു. വിവാഹച്ചടങ്ങുകൾക്ക്, ബർത്ത് ഡേ സെലിബ്രേഷൻ, കുഞ്ഞുങ്ങൾ പിറന്നാൽ, അങ്ങനെ തൊട്ടതിനും പിടിച്ചതിനും എല്ലാം തന്നെ മലയാളികൾ ഇന്ന് ഫോട്ടോഷൂട്ട് നടത്തുന്നു.
ഇത്തരം ഫോട്ടോ കുട്ടികൾക്ക് വളരെ മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. വളരെ നല്ല അഭിപ്രായങ്ങളാണ് എല്ലാവരും തന്നെ പറയുന്നത്. എന്നാൽ ചില കീടങ്ങൾ മാത്രം ഇത് നമ്മുടെ സംസ്കാരത്തിന് യോജിച്ചതല്ല എന്നൊക്കെ പറയുന്നു. അവറ്റകൾക്ക് ബുദ്ധി ഇല്ലാത്തതുകൊണ്ട് അവറ്റകളെ അങ്ങോട്ട് ഒഴിവാക്കി കളയാം. എന്നാൽ കേരളത്തിൽ മാത്രമാണോ ഇങ്ങനത്തെ ഫോട്ടോ ഷൂട്ട് നടക്കുന്നത്? നമുക്ക് പരിശോധിക്കാം.
നിങ്ങൾ ഈ ചിത്രങ്ങൾ കണ്ടോ? എവിടെ നിന്നുമാണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് എന്നറിയാമോ? നിങ്ങൾ കരുതുന്നതുപോലെ കൊച്ചിയിൽ നിന്നോ ഇടുക്കിയിൽ നിന്നോ കാസർഗോഡ് നിന്നോ അല്ല. മറിച്ച് അങ്ങ് ദൂരെ ഫിലിപ്പീൻസിൽ നിന്നും ആണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഒറ്റനോട്ടത്തിൽ കേരളത്തിൽ നിന്നും എടുത്തതാണ് എന്ന് തോന്നിക്കുന്ന തരത്തിലാണ് ചിത്രങ്ങൾ എല്ലാം തന്നെ എടുത്തിട്ടുള്ളത്. അതുകൊണ്ട് തന്നെ നമുക്ക് ഇതിനെ കേരള മോഡൽ ഫോട്ടോ ഷൂട്ട് എന്ന് വിശേഷിപ്പിക്കാം.
വളരെ മികച്ച അഭിപ്രായങ്ങളാണ് ചിത്രങ്ങൾക്ക് എല്ലാം തന്നെ ലഭിച്ചു വരുന്നത്. മലയാളികളെ പോലെ ഇത്തരം ചിത്രങ്ങൾക്ക് താഴെ പോയി സംസ്കാരം ചർദ്ദിച്ചു വെക്കുന്ന കഴുതകൾ ഫിലിപ്പീൻസിൽ ഇല്ല എന്ന് പറയാം. അതുകൊണ്ടുതന്നെ ഇതു വരെ വന്നത് മുഴുവൻ പോസിറ്റീവ് റിപ്പോർട്ടുകളാണ്. എന്നാൽ ഈ ചിത്രത്തെ മലയാളി അമ്മാവൻ മാർക്ക് എങ്ങനെ സ്വീകരിക്കും എന്ന് ഉറപ്പില്ല. എന്നാൽ ഇവിടെ കുറച്ചു ദിവസത്തേക്ക് എങ്കിലും ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ചർച്ചാവിഷയമാകും എന്നത് തീർച്ച.