മലയാളത്തിലെ മികച്ച റേറ്റിംഗ് ഉള്ള സീരിയലുകളിൽ ഒന്നാണ് മൗനരാഗം. കല്യാണി എന്ന സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തമിഴ് സീരിയലുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ ഐശ്വര്യാ റംസായി ആണ്. തന്റെ ഭാര്യ ഒരു പെൺകുട്ടിക്ക് ജന്മം നൽകുന്നത്ഇ ഷ്ടമാകാതിരുന്ന പ്രകാശൻ എന്ന വ്യക്തി തന്റെ ഭാര്യയുടെ ഗർഭം ഇല്ലാതാക്കാൻ വേണ്ടി ശ്രമിച്ചു എന്നാൽ അത് നടക്കാതെ വരുന്നതും അയാൾ ഒരു പെൺകുട്ടിയുടെ അച്ഛനാവുകയും ചെയ്തു. എന്നാൽ മകളെ അംഗീകരിക്കാത്ത അച്ഛൻ മകൾ വീട്ടിലെ വേലക്കാരി ആണെന്ന് മറ്റുള്ളവരോട് പറഞ്ഞു. ഊമയായി ജനിക്കേണ്ടി വന്ന് മകളെ അംഗീകരിക്കാത്ത അച്ഛനെയും മകളെ ജീവനുതുല്യം സ്നേഹിക്കുന്ന അമ്മയുടെയും കഥ പറയുന്ന ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മൗനരാഗം എന്ന സീരിയലിനു ഇന്ന് ആരാധകരേറെയാണ്.
സീരിയലിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളെല്ലാം ഇന്ന് പ്രേക്ഷകരുടെ ഇഷ്ടതാരങ്ങൾ ആണ്. ഐശ്വര്യ റംസായി സീരിയലിലെ മുഖ്യകഥാപാത്രമായ കല്യാണിയെ അവതരിപ്പിക്കുമ്പോൾ കിരൺ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നഫീൽ ആണ്. മൗനരാഗം സീരിയൽ സൈറ്റുകളിലെ വിശേഷങ്ങളെല്ലാം താരങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ പ്രേക്ഷകർ അറിയാറുണ്ട് ഇപ്പോൾ ആരാധകർക്കായി സീരിയലിലെ കല്യാണിയും സോണിയയും ഒരുമിച്ചുള്ള നൃത്തമാണ് താരങ്ങൾ പങ്കു വച്ചിട്ടുള്ളത്.
കുറച്ചു ദിവസങ്ങൾക്കു മുമ്പ് കല്യാണിയുടെ ഒരു ഗാനം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു അതിനുശേഷമാണ് സോണിയായി എത്തുന്ന ശ്രീശ്വേതയും ഐശ്വര്യ റംസായിയും ഒന്നിച്ചുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തത്. താരങ്ങൾ മികച്ച നർത്തകരാണ് എന്ന വീഡിയോയിലൂടെ മനസ്സിലാകുന്നുണ്ട്.