സൂര്യ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂര്യ ചിത്രമാണ് സൂര്യ 42. സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രത്തിനായി പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
വന്‍ ബജറ്റില്‍ ഒരുങ്ങുന്ന സിനിമ ഒരു പിരിയോഡിക് ഡ്രാമയാണ്. ചിത്രത്തിനെ കുറിച്ച് എത്തുന്ന ചെറിയ റിപ്പോര്‍ട്ടുകള്‍ പോലും സിനിമ പ്രേമികളുടെ ഇടയില്‍ ശ്രദ്ധ നേടാറുണ്ട്.
ഇപ്പോഴിത സിനിമക്കായി കാത്തിരിക്കുന്നവര്‍ക്ക് സന്തോഷം നല്കുന്ന വാര്‍ത്തയാണ് എത്തുന്നത്. സിനിമയുടെ ഒടിടി അവകാശം സംബന്ധിക്കുന്ന പുതിയ റിപ്പോര്‍ട്ട് ആണ് ആരാധകരില്‍ സന്തോഷം നല്‍കുന്നത്.
സൂര്യ 42 ന്റെ അവകാശം പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈം സ്വന്തമാക്കിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 80 കോടി രൂപയ്ക്കാണ് ആമസോണ്‍ സിനിമയുടെ അവകാശം സ്വന്തമാക്കിയത് എന്നും സൂചനകളുണ്ട്.
ഒരു തമിഴ് സിനിമയുടെ ഒടിടി അവകാശത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ തുകയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിഷ പഠാനിയാണ് നായികയായി എത്തുക. ദിഷയുടെ ആദ്യ തമിഴ് സിനിമയായിരിക്കും ഇത്.
ദേവി ശ്രീ പ്രസാദ് ആണ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. വെട്രി പളനിസാമി ഛായാഗ്രഹണവും നിഷ്ദ് യൂസഫ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
ചരിത്രവും ഫാന്റസിയും ചേര്‍ത്തൊരുക്കുന്ന ചിത്രം വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്.യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.