മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം ക്രിസ്റ്റഫര്‍ റിലീസിന് ഒരുങ്ങുകയാണ്. ആറാട്ട് എന്ന ചിത്രത്തിന് ശേഷം ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 9ന് തീയറ്ററുകളിലേക്ക് എത്തുകയാണ്.
ചിത്രത്തിന്റെ പ്രമോഷന് തിരക്കുകളിലാണ് മമ്മൂട്ടി. ഇപ്പോഴിതാ ‘ക്രിസ്റ്റഫര്‍’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ദുബായ്യില് എത്തിയപ്പോള്‍ മരുഭൂമിയില്‍ ഡ്രൈവിംഗ് നടത്തുന്ന മമ്മൂട്ടിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
സ്നേഹ, ഐശ്വര്യ ലക്ഷ്മി, മീര നന്ദന് എന്നിവരെ വച്ച് മരുഭൂമിയിലൂടെ അനായാസമായി വണ്ടി ഓടിക്കുന്ന വീഡിയോ മമ്മൂട്ടി തന്നെയാണ് പങ്കുവയ്ക്കുന്നത്. മെഗസ്റ്റാറിന്റെ സാഹസിക ഡ്രൈവിങ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
അങ്ങേര്ക്കിത് ഒക്കെ നിസാരം എന്നാണ് വീഡിയോ കണ്ട് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം ‘ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ്’ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തിന് ഉദയ കൃഷ്ണ തിരക്കഥ എഴുതുന്നത്.
View this post on Instagram
തമിഴ്താരം വിനയ് റായ് ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. ചിത്രത്തില്‍ അമല പോള്‍, സ്നേഹ, ഐശ്വര്യ ലക്ഷ്മി, എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്.
ദിലീഷ് പോത്തന്, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
ക്രിസ്റ്റഫര്‍’ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ജസ്റ്റിന് വര്‍ഗീസ് ആണ്.ആര് ഡി ഇല്യൂമിനേഷന്‍സ് എല്‍എല്‍പി ആണ് ചിത്രം നിര്‍മിക്കുന്നത്.