പേളി മാണിയുടെയും ശ്രീനിഷിന്റെയും മകളാണ് നില ബേബി . ജനിച്ചപ്പോള്‍ തന്നെ സ്റ്റാറായി കഴിഞ്ഞിരുന്നു നില. ഒരു ദിവസം മകളുടെ എന്തെങ്കിലും ഒരു പോസ്റ്റ് പങ്കുവെച്ച പേളി എത്താറുണ്ട്. നേരത്തെ നിലയുടെ ഓരോ കുഞ്ഞു കുഞ്ഞു കുസൃതികള്‍ നിറഞ്ഞ ക്യൂട്ട് വീഡിയോ ആയും പേളി എത്തിയിരുന്നു.
ഇപ്പോള്‍ നിലുവിന്റെ ഭാവിയെ കുറിച്ചും തന്റെ കാഴ്ചപ്പാടിനെ കുറിച്ച് പേളി മാണി സംസാരിച്ച കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ‘ആസ്ക് മി എത്തിങ്’ എന്ന് പറഞ്ഞ പേളിയോട്, ‘നിലു ബേബിയുടെ ഭാവിയെ കുറിച്ചുള്ള കാഴ്ചപാടിനെ കുറിച്ച് പറയാവോ’ എന്ന് ഒരു ഫോളോവര്‍ ചോദിക്കുകയായിരുന്നു.
തന്നെ സംബന്ധിച്ച് അവള് സന്തോഷത്തോടെ ഇരിക്കണം ലോകത്തെ സ്നേഹിക്കണം ഈ ലോകത്തുള്ള മൊത്തം ജനങ്ങളിലും സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഒരാളായി അവള് മാറണം എന്നാണ് ആഗ്രഹം എന്ന് പേളി പറയുന്നു. ലോകത്തിന് തന്നെ അവള് ഒരു മുതല്‍ക്കൂട്ട് ആയിരിക്കണമെന്ന് പേളി കൂട്ടിച്ചേര്‍ത്തു.
അതേസമയം ഈ അടുത്ത് പേളി മാണിയുടെ മകളെ കാണാന്‍ നടി മഞ്ജുവാര്യര്‍ എത്തിയിരുന്നു. നിമിഷ നേരം കൊണ്ടാണ് ഈ വീഡിയോ എല്ലാം വൈറല്‍ ആയത് . നേരത്തെ മഞ്ജുവിന്റെ പാട്ട് ടീവിയില്‍ കണ്ട് അതിനൊപ്പം ഡാന്‍സ് കളിക്കുന്ന നിലയുടെ വീഡിയോ വൈറല്‍ ആയിരുന്നു.