മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളായിരുന്നു രഞ്ജിത്ത്. എന്നാൽ ഇദ്ദേഹം അടുത്തു നടത്തിയ ഒരു പ്രസ്താവന വലിയ രീതിയിൽ വിവാദമായി മാറിയിരുന്നു. ഇപ്പോഴും മനസ്സിൽ മാടമ്പിത്തരം കൊണ്ടുനടക്കുന്ന വ്യക്തികളിൽ ഒരാളാണ് രഞ്ജിത്ത് എന്നും ഇങ്ങേരെ പോലെയുള്ളവരെ ഒന്നും ഒരു സംഘടനയുടെ തലപ്പത്ത് കൊണ്ടുപോയി ഇരുത്തരുത് എന്നുമാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത്.
ഈ വിഷയത്തിൽ നിരവധി ആളുകൾ ആയിരുന്നു രഞ്ജിത്തിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്. തന്നെ വിമർശിക്കുന്ന ആളുകളെ കുരക്കുന്ന പട്ടിയോട് ആയിരുന്നു രഞ്ജിത്ത് ഉപമിച്ചത്. ഇതും വലിയ രീതിയിൽ വിവാദങ്ങൾക്ക് കാരണമായി മാറിയിരുന്നു. ഇപ്പോൾ ഈ പ്രസ്താവനയിൽ പൃഥ്വിരാജ് പറയുന്ന അഭിപ്രായമാണ് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നത്.
തനിക്ക് ഈ വിഷയത്തെക്കുറിച്ച് ഒന്നും അറിയില്ല എന്നും അതുകൊണ്ട് പ്രതികരിക്കുന്നില്ല എന്നുമായിരുന്നു പൃഥ്വിരാജ് നടത്തിയ പരാമർശം. പൃഥ്വിരാജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കാപ്പ. കടുവ എന്ന സിനിമ സംവിധാനം ചെയ്ത ഷാജി കൈലാസ് തന്നെയാണ് ഈ സിനിമയും സംവിധാനം ചെയ്യുന്നത്. ഈ സിനിമയുടെ പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കുവാൻ വേണ്ടി എത്തിയത് ആയിരുന്നു പൃഥ്വിരാജ്. അപ്പോൾ ആയിരുന്നു ഈ വിഷയത്തെക്കുറിച്ച് ഒരാൾ ചോദ്യം ചോദിച്ചതും അതിനു മറുപടിയായി പൃഥ്വിരാജ് ഇങ്ങനെ പറഞ്ഞതും.
അഭിപ്രായങ്ങൾ തുറന്നു പറയുവാൻ ഒരു മടിയും കാണിക്കാത്ത വ്യക്തികളിൽ ഒരാളാണ് പൃഥ്വിരാജ്. മുഖം നോക്കാതെ അഭിപ്രായം പറയുന്ന ഇങ്ങേർക്ക് ഇപ്പോൾ ഇതെന്തുപറ്റി എന്നാണ് ആരാധകർ ഉൾപ്പെടെയുള്ള പ്രേക്ഷകർ ചോദിക്കുന്നത്. സിനിമയിൽ രഞ്ജിത്ത് ആണ് തൻറെ ഗുരു എന്ന് പൃഥ്വിരാജ് പലതവണ തുറന്നു പറഞ്ഞിട്ടുണ്ട്. ആശാനോടുള്ള കടപ്പാട് ഇങ്ങനെ വീട്ടിയത് ആണോ എന്നാണ് ഇപ്പോൾ പൃഥ്വിരാജിനോട് പ്രേക്ഷകർ ചോദിക്കുന്നത്.