ഉപ്പും മുളകും എന്ന ഹാസ്യ പരമ്പരയിലെ എല്ലാ താരങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവര്‍ തന്നെ. നടി നിഷാ സാരംഗം ഇതിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരി ആയത്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ട് നിഷ. ഇപ്പോള്‍ അതേക്കുറിച്ചാണ് താരം പറയുന്നത്. കഴിഞ്ഞദിവസം കൂടി താന്‍ ലച്ചുവിനോട് , ബിജു ചേട്ടനോടും കൂടി പറഞ്ഞതാണ്, ഇവിടെ നമ്മള് എല്ലാവരും കളിച്ചു ചിരിച്ച് ആസ്വദിച്ചുപോകുന്നു, എന്നാല്‍ നമുക്കൊക്കെ ജീവിതത്തില്‍ നഷ്ടപ്പെട്ടത് എന്തൊക്കെ ഈ സെറ്റില്‍ തിരിച്ചിട്ടു അനുഭവിക്കാന്‍ കഴിയുന്നുണ്ട് എന്ന്.
നല്ല ഭാര്യ ആയി ജീവിക്കണം എന്നൊക്കെ ആഗ്രഹമുള്ള ആളായിരുന്നു , എന്നാല്‍ അത് തനിക്ക് കിട്ടുന്നത് സെറ്റില്‍ ആണെന്നും നടി പറഞ്ഞു.
ഞാന്‍ ഒരു അമ്മയായി ജീവിക്കണം എന്നതും ആഗ്രഹിച്ചിരുന്നു , പക്ഷേ മക്കളെ സ്നേഹിച്ച് അവരെ പരിപാലിച്ച് വീട്ടിലിരുന്നാല്‍ പട്ടിണി കിടക്കേണ്ടി വരും. ഷൂട്ടിംഗ് തിരക്കില്‍ ആയതിനാല്‍ മക്കളെ മിസ്സ് ചെയ്യാറുണ്ട്. ഉപ്പും മുളക് സെറ്റില്‍ എത്തുമ്പോള്‍ അവിടെയുള്ള കുട്ടികളോടൊപ്പം ഇരിക്കുമ്പോള്‍ അമ്മ എന്ന വികാരം അനുഭവിക്കാന്‍ പറ്റും.
ആണ്‍കുട്ടികള്‍ ആണെങ്കിലും പെണ്‍കുട്ടികള്‍ ആണെങ്കിലും ജീവിതത്തില്‍ ഏറ്റവും വലുത് സ്വന്തമായി ജോലി ചെയ്ത് ജീവിക്കാനുള്ള കെല്പ് ആണ്. അല്ലാതെ പഠിക്കേണ്ട കാലത്ത് വായി നോക്കി നടന്ന് വെറുതേ ജീവിതം പാഴാക്കരുത്. കല്യാണം ആവശ്യമുണ്ടെങ്കില്‍ മാത്രം കഴിച്ചാല്‍ മതി, അത് നിര്‍ബന്ധമുള്ള കാര്യമൊന്നും അല്ല. അടുത്ത തലമുറ വേണം എന്നുള്ളവര്‍ അതിന് പറ്റുമെങ്കില്‍ മാത്രം തയ്യാറാവുക എന്ന പക്ഷക്കാരിയാണ് താന്‍ എന്ന് നിഷ പറയുന്നു.