നോയിഡയിലെ ഹൗസിംഗ് സൊസൈറ്റിയില്‍വച്ച് യുവതിയെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്ത ബിജെപി നേതാവ് ശ്രീകാന്ത് ത്യാഗി അറസ്റ്റില്‍. ഇന്ന് രാവിലെ മീററ്റില്‍ നിന്നാണ് ശ്രീകാന്ത് ത്യാഗിയെയും മറ്റ് മൂന്ന് പേരെയും ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ ആക്രമിച്ച ശേഷം ഇയാള്‍ ഒളിവില്‍ പോയിരുന്നു.
വീണ്ടും ചോദ്യം ചെയ്യുന്നതിനായി ശ്രീകാന്തിന്റെ ഭാര്യയെ ഇന്ന് രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒളിവില്‍ പോയ ശ്രീകാന്ത് ഭാര്യയെയും അഭിഭാഷകനെയും ബന്ധപ്പെട്ടിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞ സ്ഥലത്തെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്.
ശ്രീകാന്തിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25,000 രൂപ പാരിതോഷികം നല്‍കുമെന്ന് പൊലീസ് പ്രഖ്യാപിച്ചിരുന്നു. നോയിഡ പൊലീസ് ശ്രീകാന്ത് ത്യാഗിക്കെതിരെ ഗുണ്ടാ നിയമം ചുമത്തി കേസെടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും അനധികൃതമായി നിര്‍മിച്ച വീട് പൊളിച്ചു നീക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.