ചെങ്കടലില്‍ നീന്തുന്നതിനിടെ സ്രാവിന്റെ ആക്രമണത്തില്‍ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടു. ഓസ്ട്രേലിയന്‍ സ്വദേശിനിയും റൊമാനിയന്‍ സ്വദേശിനിയുമാണ് കൊല്ലപ്പെട്ടതെന്ന് ഈജിപ്ത് പരിസ്ഥിതി മന്ത്രാലയവും വിനോദസഞ്ചാരികളുമായി ബന്ധപ്പെട്ട വിദേശ മന്ത്രാലയങ്ങളും അറിയിച്ചു.
ചെങ്കടലിലെ ഹുര്‍ഗദയ്ക്ക് തെക്ക് സഹല്‍ ഹഷീഷ് പ്രദേശത്ത് നീന്തുന്നതിനിടെയാണ് വിനോദ സഞ്ചാരികളെ സ്രാവ് ആക്രമിച്ചത്. ഈജിപ്തില്‍ അവധി ആഘോഷിക്കാനെത്തിയ 68 കാരി ടൈറോള്‍ സ്വദേശിനായാണെന്ന് ഓസ്ട്രിയന്‍ വാര്‍ത്താ ഏജന്‍സി എപിഎ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ ബീച്ചുകള്‍ അടച്ചു.
വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് ചെങ്കടല്‍. ഇവിടെ സ്രാവുകള്‍ സാധാരണമാണ്. എന്നാല്‍ എന്നാല്‍ അംഗീകൃത പരിധിക്കുള്ളില്‍ നീന്തുന്ന ആളുകളെ അപൂര്‍വമായി മാത്രമാണ് ആക്രമിക്കാറുള്ളത്. 2018ല്‍ ചെക്ക് വിനോദസഞ്ചാരിയെ ചെങ്കടല്‍ കടല്‍ത്തീരത്ത് സ്രാവ് കൊന്നു. സമാനമായ ആക്രമണത്തില്‍ 2015ല്‍ ഒരു ജര്‍മന്‍ വിനോദസഞ്ചാരിയും കൊല്ലപ്പെട്ടിരുന്നു.