പഞ്ചാബില്‍ ബിഎസ്എഫ് മെസ്സിലുണ്ടായ വെടിവയ്പില്‍ അഞ്ച് ബിഎസ്എഫ് ജവാന്മാര് കൊല്ലപ്പെട്ടു. അമൃത്സറില് ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. കര്‍ണാടകയില്‍ നിന്നുള്ള സതേപ എന്ന ബിഎസ്എഫ് ജവാനാണ് വെടിയുതിര്‍ത്തത്. വെടിവയ്പില്‍ സതേപയും മരിച്ചു.
ബിഹാര്‍ സ്വദേശികളായ റാം ബിനോദ്, മഹാരാഷ്ട്ര സ്വദേശിയായ ഡി.എസ് തൊറാസ്കര്‍, ജമ്മു കശ്മീര്‍ സ്വദേശിയായ രത്തന്‍ സിംഗ്, ഹരിയാന സ്വദേശിയായ ബില്‍ജിന്ദര്‍ കുമാര്‍ എന്നിവരാണ് സതേപയെ കൂടാതെ കൊല്ലപ്പെട്ടത്. വെടിവയ്പില്‍ അഞ്ച് ജവാന്മാര്ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ഗുരുനായിക് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.