ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഇന്ന് ഉച്ചകഴിഞ്ഞ് 3.45 ന് രജൗരിയിലെ പൂഞ്ച് മേഖലയിലെ ദേരാ കി ഗലിയിലൂടെ കടന്നുപോയ രണ്ട് സൈനിക വാഹനങ്ങള്‍ക്ക് നേരെ ഭീകരര്‍ പതിയിരുന്ന് ആക്രമണം നടത്തിയതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഏറ്റുമുട്ടല്‍ പുരോഗമിക്കുകയാണ് എന്ന് പ്രതിരോധ വക്താവ് പറഞ്ഞു.
കഴിഞ്ഞ മാസം, രജൗരിയിലെ കലക്കോട്ടില് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ക്യാപ്റ്റന്മാര് ഉള്‍പ്പെടെ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
അതേസമയം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ പ്രദേശം തീവ്രവാദികളുടെ താവളമായും സൈന്യത്തിന് നേരെയുള്ള വലിയ ആക്രമണങ്ങളുടെ സ്ഥലമായും മാറിയിരിക്കുകയാണ്.
ഈ വര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളില്‍ രജൗരി-പൂഞ്ച് മേഖലയിലുണ്ടായ ഇരട്ട ആക്രമണങ്ങളില്‍ 10 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
2003 നും 2021 നും ഇടയില്‍ ഈ പ്രദേശം വലിയ തോതില്‍ തീവ്രവാദത്തില്‍ നിന്ന് മുക്തമായിരുന്നു, അതിനുശേഷം പതിവായി ഏറ്റുമുട്ടലുകള്‍ സംഭവിക്കാന്‍ തുടങ്ങി.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പ്രദേശത്ത് തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകള്‍ക്കിടെ 35 ലധികം സൈനികര്‍ കൊല്ലപ്പെട്ടു