മധ്യപ്രദേശില്‍ മൂന്ന് സെക്യൂരിറ്റി ജീവനക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. കൊലപാതക രീതിയനുസരിച്ച് കൊന്നത് സീരിയര്‍ കില്ലറാണെന്ന നിഗമനത്തിലാണ് പൊലീസ്. മധ്യപ്രദേശിലെ സാഗറിലാണ് കൊലപാതകങ്ങള്‍ നടന്നത്. 72 മണിക്കൂറിനുള്ളില്‍ മൂന്ന് സെക്യൂരിറ്റി ജീവനക്കാര്‍ക്കാണ് ജീവന് നഷ്ടമായത്.
രണ്ടു പേരുടെ മരണത്തില്‍ ഏറെ സമാനതകളുണ്ടെന്ന് പൊലീസ് അറിയിച്ചു. ഫാക്ടറി സെക്യൂരിറ്റിയായ കല്യാണ്‍ ലോധി (50) ഓഗസ്റ്റ് 28ന് തലയ്ക്ക് ചുറ്റിക കൊണ്ട് അടിയേറ്റാണ് കൊല്ലപ്പെട്ടത്. രണ്ടാമത്തെ കൊലപാതകം നടന്നത് ഓഗസ്റ്റ് 29നാണ്. കോളജ് സെക്യൂരിറ്റിയായ ശംഭു നാരായണും(60) തലയ്ക്ക് അടിയേറ്റാണ് കൊല്ലപ്പെട്ടത്. 30ന് സാഗര്‍ മോട്ടി നഗറിലെ വീട്ടു വാച്ചുമാനായ മംഗള്‍ അഹിര്‍വാര്‍ എന്നയാളും ആയുധം കൊണ്ടുള്ള ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
ആദ്യത്തെ രണ്ട് കൊലപാതകങ്ങളും ഒരാളാണ് ചെയ്തതെന്ന് കരുതുന്നു. അല്ലെങ്കില്‍ ഒന്നില്‍ കൂടുതല്‍ പ്രതികളുണ്ടായേക്കാമെന്ന് എഎസ്പി വിക്രം സിംഗ് കുശവാഹ അറിയിച്ചു. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചിത്രവും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.