ഡോക്ടറേറ്റ് നേടുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ഒരു പതിനേഴുകാരിയാണ്. കാലിഫോര്‍ണിയ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റിയിലെ ബിസിനസ് അഡ്മിനിസ്ട്രേഷന് വിദ്യാര്‍ത്ഥിയായ കിംബെര്‍ലെ സ്ട്രാബിളാണ് തന്റെ പതിനേഴാം വയസില്‍ നേട്ടം കൈവരിച്ചത്.
ഡോക്ടറേറ്റ് നേടാന്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നതായി കിംബെര്‍ലെ പറയുന്നു. പ്രായക്കുറവാണ് അതില്‍ പ്രധാനമായും എടുത്തുപറയേണ്ടത്. എല്ലാ പ്രതിസന്ധികളെയും മറികടന്ന് താന്‍ ലക്ഷ്യത്തിലെത്തിയിരിക്കുകയാണ്. എല്ലാ അനുഭവങ്ങളും തന്റെ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്നു എന്നും കിംബെര്‍ലെ പറഞ്ഞു.
ഗ്ലോബല്‍ ലീഡര്‍ഷിപ്പ് എന്ന വിഷയത്തിലാണ് കിംബെര്‍ലെ തന്റെ ഗവേഷണ പ്രബന്ധം അവതരിപ്പിച്ചത്. ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ഡോക്ടറേറ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ലോകത്തിലെ പ്രായം കുറഞ്ഞ മൂന്നാമത്തെ വ്യക്തിയും കൂടിയുമാണ് കിംബെര്‍ലെ. മാത്രവുമല്ല ഡോക്ടറേറ്റ് സ്വന്തമാക്കുന്ന അമേരിക്കയിലെ ആദ്യത്തെ പ്രായം കുറഞ്ഞ വ്യക്തിയും കിംബെര്‍ലെ ആണ്.