രാജ്യത്ത് ഒരു ലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകള്‍. 24 മണിക്കൂറിനിടെ 1,17,100 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 28 ശതമാനം കൂടുതലാണ് രോഗികളുടെ എണ്ണം. കഴിഞ്ഞ ഏഴ് മാസത്തിനിടെ രാജ്യത്ത് ആദ്യമായാണ് കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നത്.
രാജ്യത്ത് ഇതുവരെ 3.52 കോടി കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. കൊവിഡ് കേസുകള്‍ കൂടുതല്‍ മഹാരാഷ്ട്രയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. 36,265 പേര്‍ക്കാണ് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. 20,181 കേസുകളും മുംബൈയിലാണ്. മുംബൈയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. ഡല്‍ഹിയില്‍ ഇന്നലെ 15,000 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം മെയ് 8ന് ശേഷം ആദ്യമായാണ് ഡല്‍ഹിയില്‍ ഇത്രയധികം കൊവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്നത്.
രാജ്യത്തെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 3007 ആയി. 377 പേര്‍ക്കാണ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. തൊട്ടുപിന്നില്‍ ഡല്‍ഹിയാണ്. രാജ്യത്തെ 14 ജില്ലകളിലെ കൊവിഡ് വ്യാപനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആശങ്ക രേഖപ്പെടുത്തി.