- തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ ക്ഷേത്രോത്സവത്തിനിടെ അപകടം. പതിനൊന്ന് പേര് ഷോക്കേറ്റ് മരിച്ചു. രണ്ട് കുട്ടികള്‍ അടക്കമാണ് മരിച്ചത്. കാളിമാട് ക്ഷേത്രോത്സവത്തിനിടെയാണ് അപകടമുണ്ടായത്. രഥം വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു.
94ാമത് അപ്പര്‍ ഗുരുപൂജയോടനുബന്ധിച്ച് ചൊവ്വാഴ്ച രാത്രി ക്ഷേത്രത്തില്‍ വന്‍ജനാവലി ഉണ്ടായിരുന്നു. ചടങ്ങില്‍ പങ്കെടുത്ത ഭക്തര്‍ ക്ഷേത്ര രഥം തെരുവിലൂടെ വലിക്കുന്നതിനിടെ വൈദ്യുതിക്കമ്പി രഥത്തില്‍ കുടുങ്ങുകയായിരുന്നു. നിരവധി പേര്‍ക്ക് ഷോക്കേറ്റു. ഇതില്‍ രണ്ട് കുട്ടികള്‍ അടക്കം പതിനൊന്ന് പേര് സംഭവ സ്ഥലത്തു തന്നെ മരിച്ചു. പതിനൊന്നോളം പേര്‍ക്ക് പരുക്കേറ്റു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. അപകട സ്ഥലത്ത് വെള്ളമുണ്ടായിരുന്നത് ദുരന്തത്തിന്റെ ആഴം കൂട്ടി.