സീ കേരളത്തില്‍ വിജയിച്ച് മുന്നേറുന്ന സീരിയലാണ് സുമംഗലി ഭവ. പരമ്പരയില്‍ വില്ലന്‍ വേഷത്തില്‍ എന്‍ട്രി നടത്തുകയാണ് പ്രമോദ് മണി. കൊട്ടാരക്കരക്കാരനായ പ്രമോദ് മണി കസ്തൂരിമാന്‍, എന്ന് സ്വന്തം ജാനി. ആത്മസഖി. ഒരിടത്തൊരു രാജകുമാരി എന്നീ സീരിയലുകളിലൂടെയും പ്രേക്ഷകര്‍ക്ക് പരിചിതനാണ്. ഇപ്പോഴിതാ പ്രമോദ് മണി സോഷ്യല്‍ മീഡിയ വഴി പങ്കുവച്ച കുറിപ്പാണ് വൈറലായി മാറുന്നത്.
സുമംഗലി ഭവ എന്ന സീരിയലില്‍ ജോയിന്‍ ചെയ്തപ്പോള്‍ എനിക്ക് കിട്ടിയത് രണ്ട് കാര്യങ്ങള്‍ ആണ്. ഒന്ന് നല്ലൊരു വേഷം,രണ്ട് റിച്ചാര്‍ഡ് എന്ന നല്ലൊരു സുഹൃത്തിനെ. രണ്ടും എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് തന്നെ. ഇന്ന് മുതല്‍ ഭദ്രന് എന്ന കഥാപാത്രമായി ഞാന്‍ വരുന്നു, കാണാന്‍ മറക്കണ്ട, zee കേരളത്തില്‍, ഇന്ന് രാത്രി മുതല്‍ 10 മണിക്ക്.നന്ദി ഡയറക്ടര്‍ A.M. Nazeer, കിഷോര്‍ ഏട്ടന് എന്നും താരം കപറിക്കുന്നു.
പിന്നാലെ സീരിയലിലെ തന്നെ മറ്റൊരു വിശേഷം കുറിച്ചും താരം രംഗത്തെത്തിയിരുന്നു. പന്ത്രണ്ടര മിനിറ്റ് സീന്‍, അതില്‍ രണ്ടര മിനിറ്റ് സിംഗിള്‍ ഷോട്ട് , ഭദ്രന് എന്ന എന്റെ കഥാപാത്രത്തിന്റെ നെഗറ്റീവ് ഗെറ്റപ്പ് എന്‍ട്രി, ഒരുപാട് നല്ല അഭിപ്രായം എനിക്ക് നേടി തന്ന ഒരു വേഷം, കാണുക അഭിപ്രായം അറിയിക്കുക.
തിങ്കള്‍ മുതല്‍ ശനി വരെ സീ കേരളത്തില്‍ സുമംഗലി ഭവ, രാത്രി 10 മണി.-താരം കുറിക്കുന്നു. പ്രമോദിന്റെ കുറിപ്പും ഒപ്പം പങ്കുവച്ച വീഡിയോയും പ്രേക്ഷകര്‍ ഏറ്റെടുക്കുകയാണ്.