പാലക്കാട് കിഴക്കഞ്ചേരിയില്‍ യുവമോര്‍ച്ച നേതാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. യുവമോര്‍ച്ച മുന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മമ്പാട് കാക്കശ്ശേരി വീട്ടില്‍ സന്ദീപാണ് മരിച്ചത്. 33 വയസായിരുന്നു. സന്ദീപിന്റെ മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം മുതല്‍ സന്ദീപിനെ കാണാനില്ലെന്ന് പരാതിയുണ്ടായിരുന്നു. തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് തിങ്കളാഴ്ച രാവിലെ കറ്റുകുളങ്ങര ക്ഷേത്രക്കുളത്തില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.