സോഷ്യല്‍ മീഡിയ ആഘോഷമാക്കിയ വിവാഹം ആയിരുന്നു യുവകൃഷ്ണയുടെയും മൃദുല വിജയിന്റെയും. ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തിരുന്നു. കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് വിവാഹം നടത്തിയത്. ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. പിന്നാലെ വിശേഷം പങ്കുവെച്ച് താരങ്ങള്‍ എത്തിയിരുന്നു.
ഇപ്പോള്‍ മൃദുലയ്ക്കൊപ്പം ഗുരുവായൂര്‍ അമ്പലത്തില്‍ പോയ ചിത്രമാണ് യുവ കൃഷ്ണ പോസ്റ്റ് ചെയ്തത്. സെറ്റും മുണ്ടില്‍ അതീവ സുന്ദരിയായിരിക്കുകയാണ് മൃദുല. ചുവന്ന ഷര്‍ട്ടും മുണ്ടുമായിരുന്നു യുവയുടെ വേഷം. ചിരിച്ച മുഖത്തോടെയാണ് ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഗുരുവായൂരപ്പന്റെ നടയില്‍ എന്ന ക്യാപ്ഷനോടെയാണ് യുവ ഫോട്ടോ പോസ്റ്റ് ചെയ്തത്.
വിവാഹ ശേഷമുള്ള ആദ്യത്തെ യാത്രയാണോ ഇതെന്നായിരുന്നു ആരാധകരുടെ ചോദ്യം. ഹണിമൂണ്‍ പ്ലാനിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് തീരുമാനിച്ചിട്ടില്ലെന്നായിരുന്നു ഇരുവരും പറഞ്ഞത്. ആറ്റുകാല്‍ ദേവി ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. പിന്നീട് യുവയ്ക്കൊപ്പം കൊച്ചിയിലേക്ക് പോവുന്നതിന്റെ വീഡിയോ മൃദുല പോസ്റ്റ് ചെയ്തിരുന്നു. നിലവിളക്കുമായി യുവയുടെ വീട്ടില്‍ പ്രവേശിക്കുന്നതിന്റേയും പുതിയ ഫ്ളാറ്റിലെ പാലുകാച്ചലിന്റെ ചിത്രങ്ങളും യുവയും മൃദുലയും പങ്കുവെച്ചിരുന്നു.
അതേസമയം നടി രേഖ രതീഷ് വഴിയായിരുന്നു ഇവരുടെ വിവാഹ ആലോചന വന്നത്. നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും വിവാഹം കഴിച്ചു കൂടെ എന്ന് രേഖ ചോദിച്ചപ്പോഴാണ് ഇവര്‍ അതേക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. പിന്നീട് രണ്ട് വീട്ടുക്കാര്‍ക്കും താല്പര്യം വന്നതോടെ വിവാഹനിശ്ചയത്തില്‍ എത്തുകയായിരുന്നു. പത്തു ദിവസത്തിനുള്ളിലാണ് എല്ലാം സെറ്റ് ആക്കിയത്. യുവയും മൃദുലയും ആദ്യമായി കണ്ടുമുട്ടിയതും രേഖയുടെ പിറന്നാള്‍ ദിവസമായിരുന്നു.