മൃദുല വിജയിയുടെയും യുവകൃഷ്ണയുടെയും വിവാഹം കുറച്ച് ദിവസം മുമ്പാണ് കഴിഞ്ഞത്. വളരെ ലളിതമായാണ് വിവാഹം നടത്തിയത്. ആദ്യമെ തന്നെ വിവാഹത്തെക്കുറിച്ച് താരങ്ങള്‍ തുറന്ന് പറഞ്ഞിരുന്നു, ലളിതമായി നടത്താന്‍ ആണ് തീരുമാനം എന്നും അന്ന് വ്യക്തമാക്കിയിരുന്നു , പിന്നെ ഈ ഒരു സാഹചര്യത്തില്‍ അധികം ആളുകളെ പങ്കെടുപ്പിക്കാന്‍ പറ്റില്ലെന്നും താരങ്ങള്‍ പറഞ്ഞിരുന്നു.
ഇവരുടെ വിവാഹ നിശ്ചയം മുതല്‍ ഇവര്‍ക്കൊപ്പം തന്നെയുണ്ട് ആരാധകര്‍. പിന്നാലെ വിശേഷം പങ്കുവെച്ച് താരങ്ങളും എത്തുമായിരുന്നു. അങ്ങനെ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരുന്ന താരവിവാഹം ആയിരുന്നു കഴിഞ്ഞ ദിവസം നടന്നത്. വിവാഹം കഴിഞ്ഞെങ്കിലും ആരാധകര്‍ ഇവര്‍ക്കൊപ്പം തന്നെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.
വിവാഹത്തില്‍ ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് വിവാഹം നടത്തിയത്. ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. രണ്ട് പേരും സിമ്പിള്‍ മേക്കപ്പിലാണ് വിവാഹത്തിന് എത്തിയത്. മൃദുല കുറച്ച് ആഭരണങ്ങള്‍ അണിഞ്ഞ് കേരള സാരിയില്‍ ആയിരുന്നു. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ വികാസാണ് മൃദുലയെ വിവാഹത്തിന് ഒരുക്കിയത്.
വിവാഹം കഴിഞ്ഞ് ആദ്യ ദിവസങ്ങളില്‍ തന്നെ യുവ മൃദുലയ്ക്കായി വാങ്ങിയ ഫ്ളാറ്റിലേക്ക് നടി എത്തിയിരിക്കുകയാണ്. ഉണ്ണിയേട്ടനൊപ്പമുള്ള പുതിയ തുടക്കം എന്ന് ക്യാപ്ഷനില്‍ കുറിച്ച് ഫ്ളാറ്റിലേക്ക് പ്രവേശിക്കുന്നതിന്റെ വീഡിയോ കൂടി മൃദുല പങ്കുവെച്ചിട്ടുണ്ട്. അമ്മായിയമ്മ നിലവിളക്ക് കത്തിച്ച് കൈയില്‍ കൊടുത്തു. ശേഷം വലതുകാല്‍ വെച്ച് പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് മൃദുല. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്.