ലോകത്തെ ഏറ്റവും വലിയ വിമാനം റഷ്യന്‍ ആക്രമണത്തിൽ തകർന്നു. യുക്രൈന് നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ വിമാനം കീവില്‍ റഷ്യൻ സൈന്യം നശിപ്പിച്ചതായി യുക്രൈന് വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ പറഞ്ഞു.
യുക്രേനിയൻ ഭാഷയിൽ ‘സ്വപ്നം’ എന്ന് അര്‍ഥമുള്ള AN-225 ‘Mriya’ എന്ന വിമാനമാണ് നശിപ്പിച്ചത്. യുക്രേനിയൻ എയറോനോട്ടിക്സ് കമ്പനിയായ അന്റോനോവാണ് വിമാനം നിർമിച്ചത്. റഷ്യൻ ഷെല്ലാക്രമണത്തെത്തുടർന്ന് ഹോസ്റ്റോമെൽ എയർപോർട്ടിൽ മ്രിയ കത്തിക്കരിഞ്ഞതായാണ് റിപ്പോര്‍ട്ട്.
”ലോകത്തിലെ ഏറ്റവും വലിയ വിമാനമായ ‘മ്രിയ’ നശിപ്പിച്ചു. ഞങ്ങൾ വിമാനം പുനർനിർമ്മിക്കും. ശക്തവും സ്വതന്ത്രവും ജനാധിപത്യപരവുമായ യുക്രൈന് എന്ന സ്വപ്നം ഞങ്ങൾ നിറവേറ്റും,” യുക്രൈന് അവരുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ നിന്ന് ട്വീറ്റ് ചെയ്തു. ഒപ്പം വിമാനത്തിന്റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.