പ്രതിശ്രുത വരന്റെ കഴുത്തറുത്ത് യുവതി. ആന്ധ്രാപ്രദേശിലെ അനകപ്പല്ലെ ജില്ലയിലെ കൊമ്മലപുഡിയിലാണ് സംഭവം. സര്‍പ്രൈസ് ഗിഫ്റ്റ് തരാമെന്ന് പറഞ്ഞ് യുവാവിനെക്കൊണ്ട് കണ്ണടപ്പിച്ച യുവതി കത്തി ഉപയോഗിച്ച് കഴുത്തറക്കുകയായിരുന്നു.
ഹൈദരാബാദില്‍ ശാസ്ത്രജ്ഞനായി ജോലി ചെയ്യുന്ന രാമുനായിഡു എന്ന യുവാവാണ് ആക്രമണത്തിനിരയായത്. ഇയാളുമായി വിവാഹമുറപ്പിച്ച പുഷ്പ എന്ന യുവതിയാണ് അക്രമം നടത്തിയത്. മെയ് 26നായിരുന്നു ഇവരുടെ വിവാഹം തീരുമാനിച്ചിരുന്നത്. കുടുംബത്തിന്റെ സമ്മര്‍ദം കാരണമാണ് യുവതി വിവാഹത്തിന് സമ്മതിച്ചത്. യുവാവിനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് യുവതി ആക്രമണം നടത്തിയത്. രാമുനായിഡുവിനെ ഫോണില്‍ ബന്ധപ്പെട്ട് സര്‍പ്രൈസ് ഗിഫ്റ്റ് തരാമെന്ന് പറഞ്ഞ് കുന്നിന്റെ മുകളില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് കഴുത്തറുത്തു. നിലവിളി കേട്ട് ഓടിയെത്തിവര്‍ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ സുഖംപ്രാപിച്ചുവരികയാണ്.
അതേസമയം, രാമുനായിഡുവിന് സ്കൂട്ടറില്‍ നിന്ന് വീണ് പരുക്കേറ്റതാണെന്നാണ് യുവതി പറഞ്ഞത്. താത്പര്യമില്ലാത്ത വിവാഹത്തിന് വീട്ടുകാര്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.