മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രജനീകാന്ത്. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ ചിത്രമാണ് കൂലി. ലോഗേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്തിടെ ഈ സിനിമയുടെ ടൈറ്റിൽ അനൗൺസ്മെൻറ് വീഡിയോ പുറത്തുവന്നിരുന്നു. പഴയ രജനികാന്ത് ചിത്രങ്ങളെ ഓർമിപ്പിക്കുന്ന വിധത്തിലുള്ള ലുക്കും സ്റ്റൈലും ആണ് ഈ സിനിമയിൽ രജനീകാന്തിന് ഉള്ളത്.
ഈ സിനിമയിലേക്ക് ലോകേഷ് മനസ്സിൽ കാണുന്നത് സത്യരാജിനെ ആണ് എന്നാണ് അറിയാൻ സാധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സത്യരാജിനെ ഇവർ സമീപിച്ചിരുന്നു എന്നും അറിയാൻ സാധിക്കുന്നു. എന്നാൽ സത്യരാജ് ഉടൻതന്നെ എസ് പറഞ്ഞില്ല എന്നാണ് ലഭിക്കുന്നത് റിപ്പോർട്ടുകൾ. മുഴുവൻ സ്ക്രിപ്റ്റും കേട്ടു കഴിഞ്ഞ് മാത്രമേ ഫൈനൽ ഡിസിഷൻ പറയുകയുള്ളൂ എന്നാണ് സത്യരാജ് പറഞ്ഞിരിക്കുന്നത്. അതല്ലെങ്കിൽ വേറെ രണ്ട് കണ്ടീഷനുകൾ പാലിക്കണം എന്നും സത്യരാജ് സംവിധായകനോട് പറഞ്ഞതായി അറിയാൻ സാധിക്കുന്നു.
ഒന്നുകിൽ നായകന് ഒപ്പം നിൽക്കുന്ന വില്ലൻ കഥാപാത്രത്തെ ആയിരിക്കണം തനിക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. അതല്ലെങ്കിൽ ഇപ്പോൾ തനിക്ക് ലഭിക്കുന്നതിനേക്കാൾ ഉയർന്ന പ്രതിഫലം ലഭിക്കണം. ഇതിൽ ഏതെങ്കിലും ഒരു കണ്ടീഷൻ ഒക്കെ ആണെങ്കിൽ മാത്രമേ സത്യരാജ് ഈ സിനിമ ചെയ്യുകയുള്ളൂ എന്നാണ് അറിയാൻ സാധിക്കുന്നത്. ഇത് സിനിമയുടെ നിർമ്മാതാക്കൾ അംഗീകരിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.
അതേസമയം ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളായിട്ടുള്ള റൺവീർ സിംഗ് ഈ സിനിമയിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. അമേരിക്കയിൽ നിന്നും ദുബായിൽ നിന്നും സിംഗപ്പൂരിൽ നിന്നും ഇന്ത്യയിലേക്ക് ഉള്ള കള്ളക്കടത്തി കുറിച്ചാണ് സിനിമയുടെ കഥ എന്നാണ് അറിയാൻ സാധിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ റോബിൻ രാധാകൃഷ്ണനെ അനുകരിച്ച് രണ്ട് വാച്ച് ഒക്കെ കെട്ടി രജനീകാന്ത് വന്നത് കേരളത്തിൽ അടക്കം വലിയ രീതിയിൽ ചർച്ചയായി മാറിയിരുന്നു.