തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയില്‍ 30 വര്‍ഷക്കാലം ആണ് വേഷത്തില്‍ ജീവിച്ച ഒരു സ്ത്രീയുണ്ട് തൂത്തുക്കുടിയിലെ കടുനായ്ക്കന്‍പട്ടി ഗ്രാമത്തിലെ പേച്ചിയമ്മാളാണ് ആണ്‍വേഷത്തില്‍ ജീവിച്ചത്. മുത്തു എന്ന പേരിലായിരുന്നു ഇവര്‍ 30 വര്‍ഷക്കാലം കഴിഞ്ഞുകൂടിയത്. അതിന് പിന്നില്‍ നോവുന്ന ഒരു കഥയുണ്ട്.
സ്വന്തം മകളെ പോറ്റി വളര്‍ത്താനായിരുന്നു പേച്ചിയ. മകളോടൊപ്പം, ആണ്മ്മാള് ആണ്‍വേഷത്തില്‍ ജീവിച്ചത്. തുണയില്ലാതെ ജീവിക്കേണ്ടി വരുന്ന ചെറുപ്പക്കാരിയായ ഒരു സ്ത്രീയ്ക്ക് ഉണ്ടായേക്കാവുന്ന അനുഭവങ്ങള്‍ ഒക്കെത്തന്നെയായിരുന്നു അവള്‍ക്കും ഉണ്ടായത്. ഒടുവില്‍ തന്റെ അനുഭവം തന്റെ മകള്‍ക്ക് ഉണ്ടാകരുതെന്ന് അവള് തീര്‍ച്ചപ്പെടുത്തി. അങ്ങനെ അവര്‍ മുത്തുവായി.
ഇരുപതാമത്തെ വയസിലായിരുന്നു പേച്ചിയമ്മാളിന്റെ വിവാഹം. എന്നാല്‍, വിവാഹം കഴിഞ്ഞ് 15 ദിവസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരിച്ചു. അപ്പോള്‍ അവള് ഗര്‍ഭിണിയായിരുന്നു. മാസങ്ങള്‍ക്ക് ശേഷം അവള് ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു. കുഞ്ഞിന്റെയും, അവളുടെയും ജീവിതം കണക്കിലെടുത്ത് വീട്ടുകാര്‍ വീണ്ടും ഒരു വിവാഹം കഴിക്കാന്‍ അവളെ നിര്‍ബന്ധിച്ചു. എന്നാല്‍, അവള് അതിന് കൂട്ടാക്കിയില്ല. അവള് കുഞ്ഞിനെ പോറ്റാനായി ജോലി അന്വേഷിച്ചിറങ്ങി. പലയിടത്തും ജോലി നോക്കിയ അവളെ പലരും ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചു.
മകളെ വളര്‍ത്താന്‍ മറ്റു വഴികളില്ലാതെ വന്നതോടെ പേച്ചിയമ്മാള്‍ തന്റെ 27-ാം വയസില്‍ ആണായി മാറി. മുറി മുറിച്ചും ലുങ്കിയും ഷര്‍ട്ടും ധരിച്ചും അവള് മുത്തുവായി. പിന്നീട് ചെന്നൈ, തൂത്തുക്കുടി എന്നിവിടങ്ങളിലെ ഹോട്ടലുകളിലും, ചായക്കടകളിലും ജോലി ചെയ്തു. ജോലി ചെയ്യുന്നിടത്തെല്ലാം അവളെ ‘അണ്ണാച്ചി’ എന്നാണ് വിളിച്ചിരുന്നത്. പൊറോട്ട അടിക്കാനും, ചായ ഉണ്ടാക്കാനും ഒക്കെ തുടങ്ങിയതോടെ മുത്തു പതുക്കെ മുത്തു മാസ്റ്ററായി.
മകളെ വളര്‍ത്താന്‍ വേണ്ടി ഒരു പുരുഷന്റെ വേഷം കെട്ടേണ്ടിവന്നതില്‍ തനിക്ക് ഖേദമില്ലെന്ന് അവള് പറഞ്ഞു. താന്‍ ഇപ്പോള്‍ ജീവിക്കുന്ന രീതിയില്‍ താന്‍ സംതൃപ്തയാണെന്നും തന്റെ മരണശേഷവും മുത്തുവായി ഓര്‍മ്മിക്കപ്പെടാനാണ് തനിക്ക് ഇഷ്ടമെന്നും അവള് പറയുന്നു.
മകള്‍ ഒഴികെ ഗ്രാമത്തില്‍ മറ്റാര്‍ക്കും മുത്തു യഥാര്‍ത്ഥത്തില്‍ ഒരു സ്ത്രീയാണെന്ന് അറിയുമായിരുന്നില്ല.
തമിഴ്നാട്ടിലെ വിധവാ പെന്ഷന് അപേക്ഷിക്കാന്‍ പേച്ചിയമ്മാളിന് ആഗ്രഹമുണ്ട്. എന്നാല്‍ അതിന് കഴിയുന്നില്ല. ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ് കയ്യിലില്ലാത്തതാണ് പ്രധാന പ്രശ്നം. കൂടാതെ, മുത്തു എന്ന പേരിലാണ് അവളുടെ ആധാര്‍ കാര്‍ഡും, മറ്റെല്ലാ രേഖകളും. ഈ സാഹചര്യത്തിലാണ് വീട്ടുകാര്‍ക്ക് മാത്രം അറിയാവുന്ന ഈ സത്യം അവള് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.