യുക്രൈനിലേക്ക് അധിനിവേശം നടത്തിയതിന് റഷ്യ വലിയ വില നല്‍കേണ്ടി വരുമെന്ന് യുക്രൈന് പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്കി. യുദ്ധത്തിന് ശേഷം യുക്രൈന്റെ പുനര്‍നിര്‍മാണത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞ സെലന്‍സ്കി സ്വാതന്ത്ര്യം ഒഴികെ മറ്റൊന്നും നഷ്ടപ്പെടാനില്ലെന്നും കൂട്ടിച്ചേര്‍ത്തു.
തകര്‍ന്ന വീടുകളും തെരുവുകളും നഗരങ്ങളും പൂര്‍വസ്ഥിതിയിലാക്കും. നഷ്ടപരിഹാരം, സംഭാവന എന്നീ വാക്കുകള്‍ പഠിക്കൂ എന്നാണ് റഷ്യയോട് പറയാനുള്ളത്. രാജ്യത്തിനും യുക്രൈന് പൗരന്മാര്ക്കുമെതിരെ ചെയ്ത എല്ലാത്തിനും റഷ്യ നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നും സെലന്‍സ്കി കൂട്ടിച്ചേര്‍ത്തു.