മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് നിരഞ്ജന് നായര്‍. ഇടയ്ക്കൊന്ന് ബിഗ് സ്ക്രീനിലേക്കും താരം എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്ക്കുന്ന ഒരു താരം കൂടിയാണ് നിരഞ്ജന്. ഈ അടുത്ത് ഞങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞ് അതിഥി എത്തിയ സന്തോഷമെല്ലാം നിരഞ്ജന് പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ളതാണ് നിരഞ്ജന്റെ പുതിയ പോസ്റ്റ്.
മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നായ മണിചിത്രത്താഴ് സിനിമയുടെ പ്രധാന ലൊക്കെഷനുകളില്‍ ഒന്നായ ഹില്‍ പാലസില്‍ നിന്നുള്ള വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. ജീവിതത്തില്‍ ആദ്യം തിയറ്ററില്‍ പോയി കണ്ട സിനിമയും ഏറ്റവും അധികം കണ്ട സിനിമയും മണിചിത്രത്താഴ് ആണെന്നാണ് നിരജ്ഞന് പറയുന്നത്.
View this post on Instagram
‘പ്രിയപ്പെട്ട നാഗവല്ലി.. നിന്നോട് അന്നും ഇന്നും എനിക്ക് അടങ്ങാത്ത പ്രണയമാണ്.. അവളുടെ കാല്പാദം തൊട്ടിടം, അവളുടെ കൈ വിരലുകളില്‍ പ്രണയം വിരിഞ്ഞ ഇടം… മണിച്ചിത്രതാഴ് ജനിച്ച തൃപ്പൂണിത്തുറ ഹില്‍ പാലസില്‍ നിന്നും.. ഞാന്‍ ആദ്യമായി തിയറ്ററില്‍ പോയി കണ്ട പടം.. പിന്നീടങ്ങോട്ട് ഇത്രയധികം കണ്ട ഒരു പടം വേറെ ഇല്ല.
ആദ്യം കണ്ട അതെ ഫീലോടുകൂടി ഇപ്പോഴും കാണുന്നത്.. പടം കണ്ടെനിക്ക് ശോഭന എന്ന നടിയോടു ഭയങ്കരപ്രേമം ആയിരുന്നു.. വലുതായി കഴിഞ്ഞു നാഗവല്ലി എന്ന ഗംഗയെ കെട്ടുമെന്നൊക്കെ ഡയലോഗ് അടിച്ചിരുന്നു.. ഞങ്ങള്‍ കൂട്ടുകാര്‍ മണിച്ചിത്രത്താഴും മേലേപ്പറമ്പില്‍ ആണ്വീടുമൊക്കെ ഞങ്ങളുടേതായ രീതിയില്‍ റീമേക്ക് ചെയ്ത് അഭിനയിച്ചു കളിച്ചിരുന്നു.. മണിച്ചിത്രത്താഴിലെ പാട്ടുകളില്‍ ഇന്നും ജീവന് തുടിച്ചോണ്ടേ ഇരിക്കുന്നു’, എന്നാണ് വീഡിയോയ്ക്ക് ഒപ്പം താരം കുറിച്ചത്. താരത്തിന്റെ വീഡിയോ വൈറല്‍ ആയിരിക്കുകയാണ്.