നിരന്തരം അപ്ഡേഷനുമായി എത്തുന്ന സോഷ്യൽ മീഡിയയിലെ ജനപ്രിയരാണ് വാട്സ് ആപ്പ്. വാട്സ് ആപ്പിന്റെ പുതിയ അപ്ഡേഷൻ സ്ക്രീൻ ഷോട്ട് എടുക്കുന്നവർക്ക് പണിയാകും എന്നാണ് പുതിയ റിപ്പോർട്ടുകൾ
ഫിംഗർപ്രിന്റ് സ്കാനർ ഉപയോഗിച്ചുള്ള വാട്സ് ആപ്പ് ഒതന്റിക്കേഷൻ സംവിധാനമാണ് പുതിയ അപ്ഡേഷനിലെ പ്രധാന ആകർഷണം.
ഈ സംവിധാനം ഓൺ ആണെങ്കിൽ ഉപയോക്താവിന് സ്വന്തം ഫോണിൽ സ്ക്രീൻ ഷോട്ട് എടുക്കുവാൻ കഴിയുകയില്ല.
വാട്സ് ആപ്പിന്റെ പല അപ്ഡേഷനുകളും ഉപയോക്താക്കൾക്ക് ആദ്യം ദഹിക്കാറില്ല. ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ പ്രത്യേകത കൊണ്ടാണ് ഇങ്ങനെയൊരു നിയന്ത്രണം വരുന്നത്. ഫിംഗർപ്രിന്റ് ഉപയോഗിക്കുമ്പോൾ ആൻഡ്രോയിഡ് എന്തുകൊണ്ടാണ് സ്ക്രീൻ ഷോട്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് വ്യക്തമല്ല.