നമ്മളെല്ലാവരും ഇപ്പോൾ വെബ് സീരിസിൻറെ പിന്നാലെയാണ്. തീയറ്ററുകൾ ഒന്നും തുറക്കാത്ത സാഹചര്യത്തിൽ ഓൺലൈൻ സിനിമകളും വെബ് സീരീസുകലും ആണ് ഇപ്പോൾ എല്ലാവർക്കും പ്രിയം. ഏത് രാജ്യത്തു നിന്നും ഉള്ളതാണെന്ന് എന്നോ ഏത് ഭാഷയിൽ ഉള്ളതാണെന്നോ ഒരു വ്യത്യാസവും ഇല്ലാതെ ആണ് നമ്മുടെ ഇത്തരം പരിപാടികൾ ആസ്വദിക്കുന്നത്. പലർക്കും ഇപ്പോൾ ഇതുകാരണം ഉറക്കം പോലുമില്ലാത്ത അവസ്ഥയാണ്.
പകലന്തിയോളം മൊബൈൽ ഫോണിൻറെ മുൻപിൽ ഇരുന്നാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന ചോദ്യമാണ് ഇപ്പോൾ എല്ലാവരെയും നൽകുന്നത്. തീർച്ചയായും കണ്ണിനും ശരീരത്തിനും വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഇത് സൃഷ്ടിക്കുന്നു. എന്നാൽ എന്തെങ്കിലും ഗുണമുണ്ടോ? കുറച്ച് നല്ല സിനിമകൾ നമുക്ക് ആസ്വദിക്കാം എന്നതല്ലാതെ, മറ്റുള്ളവർക്ക് എന്തെങ്കിലും ഉപകാരം ഉണ്ടാകുമോ? ഇവിടെ മുംബൈയിൽ നിന്നും വരുന്നുണ്ട് വിമർശകർക്കുള്ള മറുപടി.
75 പേർ താമസിക്കുന്ന ഒരു കെട്ടിടത്തിലായിരുന്നു ഈ 18 വയസ്സുകാരനും കുടുംബവും താമസിച്ചു കൊണ്ടിരുന്നത്. കഴിഞ്ഞദിവസം കെട്ടിടം രാത്രിയിൽ തകർന്നു വീണു. ഈ പതിനെട്ടുകാരൻ ഉള്ളതുകൊണ്ട് ആർക്കും ജീവന് നഷ്ടപ്പെടില്ല. ഈ വ്യക്തിയുടെ അവസരോചിതമായ ഇടപെടലാണ് മറ്റുള്ളവർക്ക് തുണയായത്. എന്നാൽ നന്ദി മുഴുവൻ ഈ വ്യക്തി പറയുന്നത് മൊബൈൽ ഫോണിനോട് ആണ്. രാത്രി മുഴുവൻ വെബ് സീരിസ് കണ്ടിരുന്നത് കൊണ്ടാണ് തനിക്ക് ഇത്രയും പേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചത് എന്നാണ് ഈ പതിനെട്ടുകാരൻ പറയുന്നത്.
മുംബൈയ്ക്ക് സമീപമുള്ള ഡോമ്പിവിലി എന്ന സ്ഥലത്തുനിന്നാണ് ഈ രസകരമായ വാർത്ത വരുന്നത്. കുനാൽ മോഹിതെ എന്നാണ് ഈ 18കാരൻറെ പേര്. വെബ്സീരീസ് ധാരാളമായി കാണുന്ന വ്യക്തിയാണ് കുനാൽ. പുലർച്ചെ നാല് മണി ആയപ്പോൾ ആണ് വീടിൻറെ അടുക്കള ഭാഗം കുലുങ്ങുന്നത് ഇയാളുടെ ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് ഇയാൾ ഉടൻ തന്നെ വീട്ടിൽ ഉള്ളവരെയും ഫ്ലാറ്റിൽ ഉള്ള മറ്റുള്ളവരെ വിളിച്ചുണർത്തി കാര്യം അറിയിക്കുകയും, അവിടെനിന്ന് പുറത്തിറങ്ങുകയും ചെയ്തു. ഒറ്റദിവസംകൊണ്ട് എല്ലാവരുടെയും കണ്ണിലെ താരമായിരിക്കുകയാണ് ഈ വ്യക്തി.