അച്ഛൻ മലയാള സിനിമയിലെ ഇതിഹാസം. ജ്യേഷ്ഠൻ ആകട്ടെ വളർന്നുവരുന്ന മുൻനിര നടനും. ഇൻഡസ്ട്രിയിലെ തന്നെ പ്രമുഖ സിനിമ കുടുംബത്തിൽ ജനനം. പറഞ്ഞുവരുന്നത് വിസ്മയ മോഹൻലാലിനെ കുറിച്ചാണ്. സിനിമ മേഖലയിൽ അധികം പറഞ്ഞു കേൾക്കാത്ത പേരുകളിലൊന്നാണ് ഇവരുടേത് എങ്കിലും ഇവരെ അറിയാത്ത മലയാളികൾ ആരും തന്നെ ഉണ്ടാവില്ല എന്ന് വേണം പറയാം.
സിനിമയിൽ എത്തുമോ എന്ന് ആരാധകരുടെ തുടർച്ചയായുള്ള ചോദ്യങ്ങൾക്ക് വിസ്മയ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. എന്തായാലും ഈ വരുന്ന വാലൻറ്റൈൻസ് ദിനത്തിൽ എല്ലാവർക്കുമായി ഒരു സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് വിസ്മയ. എന്തായാലും കേവലം ഒരാഴ്ച കൊണ്ട് തന്നെ എല്ലാവർക്കും അത് നേരിട്ട് മനസ്സിലാക്കാനാകും. ജേഷ്ഠൻ പ്രണവ് മോഹൻലാൽ ആണ് അനുജത്തിക്ക് ഇതിനുവേണ്ട ശക്തമായ പിന്തുണ നൽകുന്നത്.
വിസ്മയയുടെ കവിതാ സമാഹാരത്തിൻ്റെ പ്രകാശനമാണ് സംഭവം. ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ് എന്നാണ് കവിതാ സമാഹാരത്തിൻ്റേ തലക്കെട്ട്. ഇതിനു മുമ്പ് എന്നെ താരം ഇതിനെപ്പറ്റിയുള്ള സൂചനകൾ നൽകിയിരുന്നു. സാക്ഷാൽ മോഹൻലാൽ തന്നെ പങ്കെടുത്ത ചടങ്ങിലായിരുന്നു ഒന്നു വിസ്മയ ഇതിനെ സംബന്ധിച്ചുള്ള സൂചനകൾ നൽകിയത്.
പ്രമുഖ പുസ്തക പ്രസാധകരായ പെൻഗ്വിൻ ബുക്സ് ആണ് പുസ്തകം പുറത്തിറക്കുന്നത്. ഇന്ത്യയിൽ എവിടെ നിന്ന് വേണമെങ്കിലും നിങ്ങൾക്ക് പുസ്തകം വാങ്ങിക്കാം. അടുത്തിടെ തായ്ലൻഡിൽ പോയി പോയി ശരീര ഭാരം കുറയ്ക്കുവാനുള്ള പ്രത്യേക പരിശീലനത്തിൽ വിസ്മയ ഏർപ്പെട്ടിരുന്നു. ഏതാണ്ട് 20 കിലോയിലധികം താരം ഇങ്ങനെ കുറയ്ക്കുകയുണ്ടായി.