കുറച്ച് ദിവസം മുന്‍പായിരുന്നു മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ പുതിയ പുസ്തകം പബ്ലിഷ് ചെയ്തത്. മകളുടെ പുസ്തകത്തെക്കുറിച്ച് നടന് മോഹല്‍ലാലും തന്റെ ഫേസ് ബുക്ക് പേജിലൂടെ പറഞ്ഞിരുന്നു. തുടര്‍ന്ന് സിനിമാ മേഘലയില്‍ നിന്നു നിരവധി പേരും ബുക്കിന്റെ ചിത്രം പങ്കുവെച്ച് താരപുത്രിക്ക് ആശംസ അറിയിച്ചിരുന്നു.
ഇപ്പോള്‍ തന്റെ ബുക്കില്‍ ചെറിയ തെറ്റുകള്‍ പറ്റിയെന്നും വൈകാതെ തന്നെ അത് തിരിത്തുമെന്ന് അറിയിച്ച് കൊണ്ട് വിസ്മയ രംഗത്തെത്തിയിരിക്കുകയാണ്. പറ്റിയ തെറ്റില്‍ ക്ഷമയും താരപുത്രി ചോദിച്ചിട്ടുണ്ട്. ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്ന പേരിലാണ് പുസ്തകം ഇറക്കിയത്. പെന്ഗ്വിന് ബുക്ക്സ് ആയിരുന്നു വിസ്മയയുടെ പുസ്കം പ്രസിദ്ധീകരിച്ചത്.
വിസ്മയ തന്നെയാണ് തന്റെ ബുക്കിലെ തെറ്റുകള്‍ ചൂണ്ടികാണിച്ചത്. സോഷ്യല്‍ മീഡിയ വഴിയാണ് ഈ കാര്യം അറിയിച്ചത്. ‘ഇ ബുക്കില്‍ തെറ്റുകള്‍ വന്നിട്ടുണ്ട്. ലേ ഔട്ട് മാറിപ്പോയി. അത് തിരുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇത് വാങ്ങിയവരോട് ഞാന്‍ ക്ഷമ ചോദിക്കുന്നു. എത്രയും പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്ത് ബുക്ക് നിങ്ങള്‍ക്ക് കിട്ടുമെന്നും, വിസ്മയ മോഹന്‍ലാല്‍ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു.
അതേസമയം നിരവധി പേരാണ് വിസ്മയുടെ ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്ന പുസ്തകത്തിനായി ബുക്ക് ചെയ്തത്. സിനിമാ മേഘലയില്‍ നിന്നുള്ള നിരവധി പേരും ഈ പുസ്തകം വായിച്ചിട്ടുണ്ട്. സിനിമാ മേഘലയില്‍ സജീവമല്ലാത്ത താരം തന്റെ എഴുത്തിന്റെയും വരകളുടെയും ലോകത്താണ്. വിസ്മയുടെ പുസ്തകങ്ങളോടുള്ള പ്രിയം മോഹന്‍ലാല്‍ തന്നെ മുന്‍പ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ താരപുത്രന്
പ്രണവ് മോഹന്‍ലാല്‍ സിനിമാ ലോകത്ത് സജീവമാണ്. പ്രണവിന്റെ അഭിനയവും ആരാധകര്‍ ഏറ്റെടുത്തതാണ്.
എന്നാല്‍ അഭിനയത്തെക്കാള്‍ യാത്രയോടാണ് താല്പര്യമെന്ന് പ്രണവ് മുന്‍പ് പറഞ്ഞിരുന്നു. തന്റെ ആദ്യ ചിത്രം റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഒരു ദൂര യാത്രക്ക് പുറപ്പെട്ട നടന്റെ വാര്‍ത്തയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരു ഇടവേളക്ക് ശേഷം പ്രണവ് വീണ്ടും സിനിമയിലേക്ക് തിരിച്ച് വരുകയാണ്.