മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെയാണ് വിഷ്ണു ഉണ്ണികൃഷ്ണൻ മലയാളികളുടെ പ്രിയ്യപ്പെട്ട താരമായി മാറിയത്. അമർ അക്ബർ അന്തോണി എന്ന ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയത് വിഷ്ണു ഉണ്ണികൃഷ്ണൻ ആയിരുന്നു. ചിത്രത്തിൽ ചെറിയൊരു വേഷത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ പ്രത്യക്ഷപ്പെടുകയും ചെയ്തു.
തുടർന്ന് വിഷ്ണു തിരക്കഥയെഴുതിയ ചിത്രമായിരുന്നു കട്ടപ്പനയിലെ ഹൃതിക് റോഷൻ. വളരെ മികച്ച അഭിപ്രായം ആയിരുന്നു ചിത്രത്തിന് ലഭിച്ചത്. നാദിർഷ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ഈ ചിത്രത്തിലെ വിഷ്ണുവിൻറെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും നിറഞ്ഞ പ്രേക്ഷക പിന്തുണ നേടുകയും ചെയ്തു.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ താരമാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. തൻറെ ഏറ്റവും പുതിയ വിശേഷങ്ങൾ എല്ലാം തന്നെ വിഷ്ണു ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വിഷ്ണു പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ നിമിഷങ്ങൾക്കകം വൈറൽ ആകാർ ഉണ്ട്. ഇപ്പോൾ വിഷ്ണു പങ്കു വച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്.
കുഞ്ഞിൻറെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് വിഷ്ണു ഉണ്ണികൃഷ്ണൻ ഇപ്പോൾ എത്തിയിരിക്കുന്നത്. “ഞങ്ങൾ അവന് പേരിട്ടു” എന്നാണ് വിഷ്ണു ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ. മാധവ് എന്നാണ് വിഷ്ണു കുഞ്ഞിന് നൽകിയിരിക്കുന്ന പേര്. നിമിഷങ്ങൾക്കകം തന്നെ ചിത്രം വൈറലായി. നിരവധി ആളുകളാണ് ചിത്രത്തിന് താഴെ ആശംസകളുമായി എത്തുന്നത്.