വിശാല്‍ നായകനായി എത്തിയ പുതിയ ചിത്രമാണ് മാര്‍ക്ക് ആന്റണി. ആദിക് രവി ചന്ദ്രന് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം വന്‍ വിജയം നേടി പ്രദര്‍ശനം തുടരുകയാണ്.
സിനിമയിലെ എസ്ജെ സൂര്യയുടെ പ്രകടനമാണ് വലിയ കൈയ്യടി നേടുന്നത്. വിശാലാണ് നായകനെങ്കിലും സിനിമയുടെ കൈയ്യടി മുഴുവന്‍ കൊണ്ട് പോയത് എസ്ജെ സൂര്യയാണ് എന്നാണ് പ്രേക്ഷകര്‍ എല്ലാവരും പറയുന്നത്.
സോഷ്യല്‍ മീഡിയ നിറയെ എസ്ജെ സൂര്യയെ കുറിച്ചുള്ള പ്രശംസകളാണ്. ഇപ്പോഴിത പ്രേക്ഷകരുടെ പ്രശംസകള്‍ എല്ലാം എസ്ജെ സൂര്യയിലേക്ക് പോകുമ്പോള്‍ സിനിമയുടെ നായകന് എന്ന നിലയില്‍ വിശാല്‍ പറഞ്ഞ വാക്കുകളാണ് സിനിമ പ്രേമികളുടെ ശ്രദ്ധ നേടുന്നത്.
മാര്‍ക്ക് ആന്റണിയുടെ സക്സസ് മീറ്റില്‍ ഇതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിനായിരുന്നു വിശാലിന്റെ മറുപടി. ചിത്രത്തില്‍
എസ് ജെ സൂര്യയുടെ പെര്‍ഫോമന്‍സ് എല്ലാവരും കൂടുതല്‍ എടുത്തു പറയുമ്പോ എന്താണ് ഫീല്‍ ചെയ്യുന്നത് എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം.
ഇതിന് വിശാല്‍ പറഞ്ഞ മറുപടിയാണ് സിനിമ പ്രേമികളുടെ ശ്രദ്ദ പിടിച്ചു പറ്റുന്നത്. ഒരു നടന് അങ്ങനെയുള്ള അപകര്‍ഷത ബോധം ഒരിക്കലും പാടില്ല എന്നാണ് വിശാല്‍ പറഞ്ഞത്.
ഞങ്ങള്‍ക്കൊരു വീട് കെട്ടണമെങ്കില്‍ ഒരു തൂണ് മാത്രം പോരാ. സംവിധായകന് ഉണ്ടാക്കിയ അടിത്തറയില്‍ ല്‍ എസ്ജെ സൂര്യ പോലെയൊരു നടന് ആവശ്യമായിരുന്നു. അല്ലാതെ ഞാന്‍ പ്രത്യേകിച്ച് സ്പേസ് കൊടുത്തത് കൊണ്ട് സംഭവിച്ചതല്ല-എന്നാണ് വിശാല്‍ പറഞ്ഞത്.
വിശാലിന്റെ വാക്കുകള്‍ മലയാള സിനിമ പ്രേമികള്‍ ഏറ്റെടുത്തു കഴിഞ്ഞു.ഏതൊരു ഇന്‍ഡസ്ട്രിയിലെയും പുതിയ ആളുകള്‍ക്ക് മാതൃക ആക്കാവുന്ന മറുപടി ആണിത് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.ആര്‍ഡിഎക്സുമായി നടന്ന ഷെയിന്‍ നിഗത്തിന്റെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇവരുടെ പരാമര്‍ശം.