ഏകദിനത്തിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്താകുന്ന ഇന്ത്യൻ മുൻനിര ബാറ്റർമാരുടെ പട്ടികയിൽ വിരാട് കോലിയും. പട്ടികയിൽ നാലാം സ്ഥാനത്താണ് കോലി. ഏകദിനത്തിൽ ഇത് പതിനഞ്ചാം തവണയാണ് താരം അക്കൗണ്ട് തുറക്കും മുമ്പ് ക്രീസ് വിടുന്നത്. സച്ചിൻ തെണ്ടുൽക്കർ(20), യുവരാജ് സിങ്ങ്(18), സൗരവ് ഗാംഗുലി(16) എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ളത്.
വിൻഡീസിനെതിരായ മൂന്നു ഏകദിനത്തിലും ബാറ്റിങ്ങിൽ കോലി പരാജയപ്പെട്ടു. രണ്ടാം ഏകദിനത്തിൽ നേടിയ 18 റൺസാണ് പരമ്പരയിലെ ഉയർന്ന സ്കോർ. ടൂർണമെന്റിൽ കോലി ആകെ നേടിയത് 26 റൺസാണ്.
ഒരു അർധ ശതകം പോലുമില്ലാതെ 2015-ന് ശേഷം ഇത് ആദ്യമായാണ് കോലി ഒരു ഏകദിന പരമ്പര അവസാനിപ്പിക്കുന്നത്. 2019-ന് ശേഷം സെഞ്ചുറി നേടാനും താരത്തിന് കഴിഞ്ഞിട്ടില്ല.