മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. തമിഴ് താരങ്ങളായ നലീഫ് , ഐശ്വര്യ റംസായ് എന്നിവരാണ് ഈ പരമ്പരയിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഐശ്വര്യ കല്യാണി എന്ന കഥാപാത്രത്തില്‍ ആണ് എത്തുന്നത്, അതേസമയം കിരണ്‍ എന്ന നായകവേഷത്തില്‍ ആണ് നലീഫ എതുന്നത്. മിണ്ടാപ്രാണിയായ കല്യാണിയുടെ കഥയാണ് മൗനരാഗം പറയുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ഐശ്വര്യ പങ്കുവയ്ക്കുന്ന ഫോട്ടോകളെല്ലാം നിമിഷനേരംകൊണ്ട് വൈറല്‍ ആവാറുണ്ട്. ഈ അടുത്ത് തന്റെ ദുബായ് യാത്രയുടെ മനോഹരമായ ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു നടി. നാടന്‍ വസ്ത്രങ്ങളെക്കാള്‍ തനിക്ക് പ്രിയം മോഡല്‍ വസ്ത്രങ്ങളോട് ആണെന്ന നടി പങ്കുവയ്ക്കുന്ന ഫോട്ടോയില്‍ നിന്ന് വ്യക്തമാണ്.
View this post on Instagram
ഇപ്പോഴിതാ വലിയൊരു വിശേഷം പങ്കുവച്ചിരിക്കുകയാണ് ഐശ്വര്യ റാംസായ്. തന്റെ പുതിയ തമിഴ് പ്രൊജക്ടിനെ കുറിച്ച് താരം നേരത്തെ പറഞ്ഞിരുന്നു . ഇപ്പോള്‍ അതിന്റെ പ്രൊമോ വീഡിയോ ആണ് നടി പങ്കുവെച്ചത്. വിജയ് ടിവിയില്‍ ആണ് സംപ്രേക്ഷണം ചെയ്യുന്ന ‘ഭാരതി ദാസന് കോളനി’ എന്ന സീരിയലില്‍ ആണ് നടി അഭിനയിക്കുന്നത്.
View this post on Instagram
ഐശ്വര്യ ഒരുപാട് ആഗ്രഹിച്ച് കാത്തിരുന്ന പ്രൊജക്ട് ആണ് ഇതെന്നും ആശംസകള്‍ എന്നും സഹ താരം ശ്രീശ്വേത കമന്റ് ചെയ്തു. ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ‘അമ്മയറിയാതെ താരം’ ശ്രീതു കൃഷ്ണനും എത്തി. എന്നാല്‍ ഇതോടെ ‘മൗനരാഗ’ത്തില്‍ നിന്ന് ഐശ്വര്യ പോവുകയാണോ എന്നും ചിലര്‍ ചോദിക്കുന്നു.