പ്രിയ നമ്പ്യാർ എന്ന പേര് കേട്ടാൽ ഒരുപക്ഷേ മലയാളി പ്രേക്ഷകർക്ക് വളരെ പെട്ടെന്ന് സുപരിചിത ആവണമെന്നില്ല. പക്ഷേ വെട്ടം എന്ന സിനിമയിൽ ദിലീപിൻറെ സഹോദരി ഇന്ദുവായി എത്തിയ കുട്ടി എന്ന് പറഞ്ഞാൽ ഒരുപക്ഷേ പ്രേക്ഷകർക്ക് പെട്ടെന്ന് പിടികിട്ടിയേക്കും. 2004ൽ ആയിരുന്നു വെട്ടം എന്ന ചിത്രം പുറത്തിറങ്ങിയത്.
ഇതിനുശേഷം ഡ്രാക്കുള എന്ന് ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്. തന്റെ കഥാപാത്രത്തെ ഇത്രയധികം ഇഷ്ടപ്പെടുന്ന ആളുകളെ കാണുമ്പോൾ സന്തോഷം ഉണ്ട് എന്ന് താരം പറയുന്നു. അവസരം ലഭിച്ചാൽ സിനിമയിൽ ഇനിയും അഭിനയിക്കും എന്നും പ്രിയ കൂട്ടിച്ചേർത്തു. കുറേക്കാലമായി സിനിമ ഫീൽഡിൽ ഇല്ല.
പത്താം ക്ലാസ് കഴിഞ്ഞ് സമയത്താണ് വെട്ടം എന്ന ചിത്രം ചെയ്യുന്നത്. ഷൂട്ട് കഴിഞ്ഞ് ഒന്നരവർഷത്തിനുശേഷമാണ് ചിത്രം പുറത്തിറങ്ങിയത്. സിനിമാ ലോകത്തെക്കുറിച്ച് വലിയ കാഴ്ചപ്പാട് ഒന്നും തനിക്കില്ലായിരുന്നു. വളരെ കുറച്ച് സിനിമകളിൽ മാത്രമാണ് അഭിനയിച്ചത്. സത്യം പറഞ്ഞാൽ കൂടുതൽ ചിത്രങ്ങളിൽ അഭിനയിക്കാൻ ശ്രമിച്ചില്ല.
പഠിച്ച സ്വന്തം കാലിൽ നിൽക്കണം എന്നതായിരുന്നു കുടുംബത്തിൻറെ ആഗ്രഹം. മോഹൻലാൽ സാർ ആണ് ഈ ചിത്രത്തിലേക്ക് തന്നെ തിരഞ്ഞെടുത്തത് എന്നും താരം വ്യക്തമാക്കി. ഒരു ഓസ്ട്രേലിയൻ കമ്പനിയിൽ ജോലി ചെയ്യുകയാണ് പ്രിയ ഇപ്പോൾ. ഭർത്താവ് വീട്ടുകാരും ശക്തമായ പിന്തുണ നൽകുന്നു എന്നും നടി കൂട്ടിച്ചേർത്തു.